റവയെ ഉപ്പുമാവിൽ മാത്രം ഒതുക്കാതെ മറ്റ് ചില വിഭവങ്ങളും ട്രൈ ചെയ്യൂ. രുചിയിലും ഗുണത്തിലും മറ്റുള്ള ധാന്യങ്ങളെ പോലെ ഇവയും പിന്നിലല്ല. ഉപ്പുമാവ് കഴിഞ്ഞാൽ അടുത്തത് കേസരി ആയിരിക്കും ഓർമിയിലേയ്ക്കു വരുന്ന മറ്റൊരു വിഭവം. എന്നാൽ ഇവയൊന്നും കൂടാതെ റവ ഉപയോഗിച്ച് അപ്പം തയ്യാറാക്കാം എന്ന് നിങ്ങൾക്ക് അറിയാമോ? ഇതിനൊപ്പം മുട്ടയും, ശർക്കരയും ആണ് മറ്റ് ചേരുവകൾ.
ചേരുവകൾ
റവ
തേങ്ങ
ഏലയ്ക്ക
ശർക്കര
വെള്ളം
ഉപ്പ്
ബേക്കിങ് പൗഡർ
എണ്ണ
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റവയിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് മധുരത്തിനനുസരിച്ച് ശർക്കര പൊടിച്ചതും ചേർക്കാം. ചിരകിയ തേങ്ങ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു വീതം അതിലേയ്ക്ക് വെള്ളവും ഒഴിക്കാം. ഒരു ടീസ്പൂൺ ബേക്കിങ് സോഡ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വയ്ക്കാം. പാലപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേയ്ക്ക് ഒരോ തവി മാവ് വീതം ഒഴിച്ച് അപ്പം ചുട്ടെടുക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
















