വെറും രണ്ട് ഐറ്റം കൊണ്ട് ഒരു കിടുക്കാച്ചി കറി തയ്യാറാക്കിയാലോ ? ഉച്ചയ്ക്ക് ചോറിന് കറിയുണ്ടാക്കാന്‍ മടിയെങ്കില്‍ താഴെ പറയുന്നതൊന്ന് പരീക്ഷിക്കൂ.
ചേരുവകൾ
തക്കാളി 2 എണ്ണം
തൈര് 2 കപ്പ്
ഇഞ്ചി 2 സ്പൂണ്‍
പച്ചമുളക് 4 എണ്ണം
സവാള 1 എണ്ണം
മല്ലിയില കാല്‍ കപ്പ്
എണ്ണ 2 സ്പൂണ്‍
കടുക് 1 സ്പൂണ്‍
ചുവന്ന മുളക് 2 എണ്ണം
കറിവേപ്പില 2 തണ്ട്
തയ്യാറാക്കുന്ന വിധം
തക്കാളി ചെറുതായി അരിഞ്ഞെടുക്കുക. അതിലേക്ക് പച്ചമുളകും തൈരും ചേര്‍ത്ത് കുഴച്ച് വയ്ക്കുക.പാന്‍ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ചുവന്ന മുളകും, കറിവേപ്പിലയും, ചേര്‍ക്കുക. അതിലേക്ക് പച്ചമുളക് ചേര്‍ത്ത് മല്ലിയിലയും ചേര്‍ത്ത് ഇളക്കുക. ശേഷം സവാള ചെറുതായി അരിഞ്ഞതും ചേര്‍ത്ത് വഴറ്റിയെടുക്കുക. നന്നായി വഴണ്ട് വരുമ്പോള്‍ അതിലേക്ക് ഇഞ്ചി ചതച്ചത് ചേര്‍ക്കാം. അതിലേക്ക് നേരത്തെ കുഴച്ചുവെച്ചിട്ടുള്ള തക്കാളി മിക്‌സ് ചേര്‍ക്കാം. അത് നന്നായിട്ട് വഴറ്റുക. എല്ലാം നന്നായി വഴണ്ട് കഴിയുമ്പോള്‍ ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഗ്യാസ് ഓഫ് ചെയ്യാം. അതിലേക്ക് നല്ല കട്ടി തൈര് ഒന്ന് മിക്‌സിയില്‍ അടിച്ചതും കൂടി ചേര്‍ത്ത് കൊടുത്ത് ഇളക്കി എടുക്കുക.
















