ചമ്മന്തി എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. പല രുചികളിലുള്ള ചമ്മന്തികൾ നമുക് ഉണ്ട്. ബിരിയാണിക്കൊപ്പം ഹോട്ടലുകളിൽ കിട്ടുന്ന മല്ലിയില ചമ്മന്തി വീട്ടിൽ ഉണ്ടാക്കാവുന്നതാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
മല്ലിയില – ഒരു പിടി
ചെറിയ ഉള്ളി – 5 – 6 എണ്ണം
പച്ചമുളക് – എരുവ് അനുസരിച്ച്
പുളി – നെല്ലിക്ക വലുപ്പത്തിൽ
തേങ്ങ ചിരകിയത് – ആവശ്യത്തിന്
കറിവേപ്പില – 2 ഇല
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിലേക്ക് എടുത്ത് വെച്ചിരിക്കുന്ന തേങ്ങാ, മല്ലിയില, ചെറിയ ഉള്ളി, പച്ചമുളക്, പുളി, ഉപ്പ് എന്നിവ ചേർത്ത് വെള്ളം തൊടാതെ നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർക്കാം. വെള്ളം ചേർക്കാതെ അരയ്ക്കുന്നതാണ് നല്ലത്. രുചികരമായ മല്ലിയില ചമ്മന്തി റെഡി.
















