ദിവസങ്ങളായി റെക്കോര്‍ഡുകള്‍ പുതുക്കുന്ന സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. ഇന്ന് ഒരു പവന് 400 രൂപ വീതമാണ് വര്‍ധിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 94,520 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 11,815 രൂപയായി. ഇന്നലെ സ്വര്‍ണ വില മൂന്ന് തവണയാണ് മാറിയിരുന്നത്.
രാവിലെ വര്‍ധിക്കുകയും ഉച്ചയ്ക്ക് കുറയുകയും വൈകിട്ട് വീണ്ടും വര്‍ധിക്കുകയുമായിരുന്നു സ്വര്‍ണ വില. ഒക്ടോബര്‍ മൂന്നിലെ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
content highlight: Gold rate
















