സ്ഥിരം ദോശ തന്നെയാണെങ്കിൽ ബ്രേക്ക്ഫാസ്റ്റ് മടുപ്പിക്കുന്നതാവും, പകരം അത് തന്നെ അൽപം വ്യത്യസ്തമായി തയ്യാറാക്കാം. മലയാളികളുടെ അടുക്കളയിലെ സ്ഥിരം ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നാം സ്ഥാനം തന്നെയാണ് ദോശ. എന്നാൽ സ്ഥിരമായി ഇതു തന്നെയാണെങ്കിൽ ആരും മടുത്ത് പോകും. പ്രത്യേകിച്ച് അവധി സമയങ്ങളിൽ കുട്ടിക്കുറുമ്പൻമാരെ ഭക്ഷണം കഴിപ്പിക്കാൻ അവർക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള റെസിപ്പികൾ ട്രൈ ചെയ്തു നോക്കൂ. അതിന് ഇനി ദോശ ഇങ്ങനെ ചുട്ടെടുക്കൂ,
ചേരുവകൾ
സവാള
തക്കാളി
ചില്ലി ഫ്ലേക്സ്
ചീസ്
നെയ്യ്
പച്ചരി
ഉഴുന്ന്
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും 8 മണിക്കൂർ എങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കാം. ശേഷം അരച്ചെടുത്ത് പുളിപ്പിക്കാൻ വയ്ക്കാം. ഇൻസ്റ്റൻ്റ് ദോശ വേണമെങ്കിൽ ബേക്കിങ് സോഡ ചേർക്കാവുന്നതാണ്. ശേഷം അടുപ്പ് കത്തിച്ച് പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിൽ അൽപം എണ്ണ പുരട്ടി മുകളിലേയ്ക്ക് മാവ് ഒഴിക്കാം. തക്കളി സവാള, എന്നിവ ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ദോശയ്ക്കു മുകളിൽ ചേർക്കാം. അതിലേയ്ക്ക് ചീസ് ഗ്രേറ്റ് ചെയ്തിടാം.അൽപം ചില്ലി ഫ്ലേക്സ് കൂടി ചേർക്കാം. ദോശ വെന്തതിനു ശേഷം ചൂടോടെ കഴിച്ചു നോക്കൂ
















