ഛണ്ഡിഗഡ്: ചികിത്സ നിഷേധിക്കപ്പെട്ട് റോഡരികില്‍ പ്രസവിച്ച 27കാരിയുടെ നവജാതശിശു മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പല്‍വാലിലാണ് സംഭവം.
പുതിയ അള്‍ട്രാസൗണ്ട് സ്കാൻ റിപ്പോര്‍ട്ട് ഇല്ലെന്ന് പറഞ്ഞാണ് പ്രാദേശിക സര്‍ക്കാര്‍ ആശുപത്രിയായ പല്‍വാല്‍ സിവില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ യുവതിക്ക് പ്രസവം നിഷേധിച്ചത്.
ഒരാഴ്ച മുമ്പുള്ള സ്‌കാനിങ് റിപ്പോര്‍ട്ട് കാണിച്ചെങ്കിലും പുതിയതില്ലെങ്കില്‍ പ്രസവം നടത്തില്ലെന്ന് ഹോസ്പിറ്റല്‍ അധികൃതര്‍ യുവതിയുടെ കുടുംബത്തോട് പറയുകയായിരുന്നു.
തുടര്‍ന്ന് ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ യുവതിയുടെ ഭര്‍ത്താവ് മോട്ടോര്‍സൈക്കിളില്‍ അടുത്തുള്ള സ്വകാര്യ ലാബിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.
















