ആരോഗ്യത്തിന്റെ കലവറയാണ് മുരിങ്ങയില. വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്സിഡൻ്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒന്നാണ്. ഈ ഇല ഉപയോഗിച്ച് കുറച്ച് എണ്ണ ചേർത്ത് രുചികരവും ആരോഗ്യകരവുമായ മുരിങ്ങയില ചമ്മന്തി തയ്യാറാക്കാം.
ചേരുവകൾ
മുരിങ്ങയില-1 കപ്പ്
തേങ്ങ ചിരകിയത്- അര കപ്പ്
ചുവന്നുള്ളി- 5-6 എണ്ണം
വറ്റൽ മുളക്- 3-4 എണ്ണം
പുളി
ഇഞ്ചി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞ് വറ്റൽമുളക് അതിലേയ്ക്കു ചേർത്ത് വറുക്കാം. എണ്ണ ഉപയോഗിക്കാതെ ഇത് ഡ്രൈ ഫ്രൈ ചെയ്തു മാറ്റാം. അതേ പാനിലേയ്ക്ക് മുരിങ്ങയില ചേർത്ത് ഈർപ്പം മാറുന്നതു വരെ വഴറ്റാം. ഇനി മിക്സിയുടെ ചെറിയ ജാറിൽ വറുത്ത വറ്റൽ മുളക്, ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കാം.ശേഷം ചുവന്നുള്ളി, പുളി, ഇഞ്ചി, ചിരകിയ തേങ്ങ, വറുത്ത മുരിങ്ങയില എന്നിവ ചേർക്കാം. ഇത് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കാം
















