നുറുക്ക് ഗോതമ്പ് സ്ഥിരമായി ഉപയോഗിക്കാറുണ്ടോ? പായസവും, കഞ്ഞിയും തയ്യാറാക്കാൻ ആവും ഇത് അധികമായി എടുക്കാറുള്ളത്. എന്നാൽ ഇനി പുഡ്ഡിംഗിനും ഇത് ഒരു പിടി മടി. ഹെൽത്തിയും രുചികരവുമായ ഒരു ഡെസേർട്ട് ഏവർക്കും കഴിക്കാൻ പറ്റുന്ന വിധത്തിൽ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്യൂ.
ചേരുവകൾ
നുറുക്ക് ഗോതമ്പ് – 1 കപ്പ്
പശുവിൻ പാൽ – 2 കപ്പ്
കണ്ടൻസ്‌ഡ് മിൽക്ക്- 1/2 ടീസ്പൂൺ
ചൈനാഗ്രാസ്- 10 ഗ്രാം
വാനില എസൻസ് – 1 സ്‌പൂൺ
ചെറി- 10 പത്ത്
തയ്യാറാക്കുന്ന വിധം
നുറുക്ക് ഗോതമ്പ് രണ്ട് മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തെടുക്കാം.അത് കഴുകിയെടുത്ത് ഒരൽപം വെള്ളം കൂടി ഒഴിച്ച് നന്നായി അരച്ചെടുക്കാം. ഇത് അരിച്ച് പാൽ മാറ്റി വയ്ക്കാം. ഒരു പാത്രം അടുപ്പിൽ വച്ച് അര കപ്പ് വെള്ളമൊഴിച്ച് ചൈനാഗ്രാസ് ഉരുക്കിയെടുക്കാം. അരിച്ചെടുത്ത ഗോതമ്പ് പാലിലേയ്ക്ക് പശുവിൻ്റെ പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടുപ്പിൽ വച്ചു തിളപ്പിക്കാം. ഇടയ്ക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം.തിളച്ച് കുറുകി വരുമ്പോൾ ചൈനാഗ്രാസ് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു ചെറിയ സ്പൂൺ വാനില എസെൻസ് കൂടി ചേർക്കാം. ഇത് പുഡ്ഡിംഗ് വിളമ്പുന്ന പാത്രത്തിലേയ്ക്കു മാറ്റി മുകളിലായി ചെറിപ്പഴം വച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. തണുത്ത് സെറ്റായതിനു ശേഷം ഇഷ്ടാനുസരണം കഴിക്കാം.
















