അടുക്കളയിൽ അധികം സമയം ചിലവഴിക്കാതെ, എന്നാൽ വയറ് നിറയ്ക്കുന്നതും രുചികരവുമായ ഒരു സ്നാക്ക് തയ്യാറാക്കിയാലോ ? മിക്കവാറും എല്ലാ വീടുകളിലും എപ്പോഴും സ്റ്റോക്കുണ്ടാകുന്ന ഈ ഒരൊറ്റ ചേരുവ മതി വെറും അഞ്ച് മിനിറ്റിനുള്ളിൽ വായിൽ കപ്പലോടിക്കുന്ന വിഭവങ്ങൾ മേശപ്പുറത്ത് എത്തിക്കാൻ. അത്തരത്തിലൊരു ഉരുളക്കിഴങ്ങ് റെസിപ്പി പരിചയപ്പെടാം.
ചേരുവകൾ
ഉരുളക്കിഴങ്ങ്- 3
അരിപ്പൊടി- 1/2 കപ്പ്
മുളകുപൊടി- 2 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞെടുക്കാം. അത് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ശേഷം ഇത് ആവിയിൽ വേവിച്ചെടുക്കാം. ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം. തണുത്തതിനു ശേഷം നന്നായി ഉടച്ചെടുക്കാം. അതിലേയ്ക്ക് അര കപ്പ് അരിപ്പൊടിയും, രണ്ട് ടേബിൾസ്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാവ് തയ്യാറാക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് തിളപ്പിക്കാം. ശേഷം തീ കുറച്ചു വയ്ക്കാം. കുഴച്ച മാവ് നീളത്തിലാക്കിയെടുക്കാം. ശേഷം ചൂടായ എണ്ണയിൽ വറുത്തെടുക്കാം. ബ്രൗൺ നിറമാകുമ്പോൾ അത് മാറ്റി ടിഷ്യൂ പേപ്പറിൽ വയ്ക്കാം. ഇത് അമിതമായ എണ്ണ മയം നീക്കം ചെയ്യാൻ സഹായിക്കും.
















