സവാളയും, കടലമാവും ഉപയോഗിച്ച് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു കറി ഉണ്ടാക്കിയാലോ. വെറും അഞ്ച് മിനിറ്റിനുള്ളിൽ ഈ കറി ഉണ്ടാക്കാം.
ചേരുവകൾ
സവാള
കടുക്
ചെറിയജീരകം
മല്ലി
പെരുംജീരകം
ഉപ്പ്
പച്ചമുളക്
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
നാരങ്ങാനീര്
കടലമാവ്
മല്ലിയില
കായപ്പൊടി
തയ്യാറാക്കുന്ന വിധം
സവാള ചെറുതായി അരിഞ്ഞു മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുകും ചെറിയജീരകവും വഴറ്റാം. അൽപം മല്ലിയും പെരുംജീരകവും പൊടിച്ചതും കുറച്ച് കായപ്പൊടിയും രണ്ടോ മൂന്നോ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തിളക്കുക. അരിഞ്ഞുമറ്റി വെച്ച സവാള ചേർത്തു വഴറ്റാം. ആവശ്യത്തിന് ഉപ്പ്, അൽപ്പം മഞ്ഞൾപ്പൊടി, എരിവിന് മുളകുപൊടി, അൽപ്പം മല്ലിപ്പൊടി എന്നിവയോടൊപ്പം അൽപ്പം വെള്ളവും ഒരു നാരങ്ങയുടെ പകുതിയിൽ നിന്നുള്ള നീരും കൂടി ചേർത്ത് ഇളക്കി സവാള നന്നായി വഴറ്റാം. വെന്തു വരുന്ന സവാളയിലേയ്ക്ക് ഒരു ചെറിയ ബൗൾ കടലമാവു കൂടി ചേർത്ത് ഇളക്കി വേവിക്കുക. കടലമാവ് ചൂടാക്കിയതിനു ശേഷം ചേർക്കുന്നത് ഉചിതമായിരിക്കും. ചപ്പത്തിക്കും, റൊട്ടിക്കും ഇനി മറ്റൊരു കറി വേണ്ട
















