ഇപ്പോഴത്തെ കോളേജ് കുട്ടികളെ ഒന്ന് ശ്രദ്ധിച്ചാൽ മിക്കവരിലും കാണാൻ കഴിയുന്ന ഒന്നാണ് കാതിൽ നിറയെ കുഞ്ഞു കുഞ്ഞു കമ്മലുകൾ. കാതിൽ നിറയെ കമ്മലുകളിടുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. ഡോക്ടര്‍മാര്‍ പറയുന്നത് ഇത്തരത്തില്‍ കാതുകുത്തുന്നത് അപകടങ്ങൾ വിളിച്ചു വരുത്തുമെന്നാണ്.
സാധാരണയായി കമ്മലിടാറുള്ളത് ചെവിയിലെ ഇയര്‍ലോബ് എന്നറിയപ്പെടുന്ന ഭാഗത്താണ്. അത് സുരക്ഷിതവുമാണെന്നും എന്നാല്‍ കാര്‍ട്ടിലേജ് (തരുണാസ്ഥി)ഭാഗത്ത് കാതുകുത്തി കമ്മലിടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കാര്‍ട്ടിലേജില്‍ കാതുകുത്തുന്നത് ജെന്‍ സീക്കാര്‍ക്കിടയില്‍ ട്രെൻഡായി മാറിയിരിക്കുകയാണ്. കാര്‍ട്ടിലേജ് ഇയര്‍ലോബുകളെ അപേക്ഷിച്ച് കനമേറിയ ഭാഗമാണ്. തന്നെയുമല്ല നിരവധി ചെറുരക്തക്കുഴലുകള്‍ അടങ്ങിയ ഭാഗം കൂടിയാണ് ഇത്. അതിനാല്‍ തന്നെ അവിടെ കാതുകുത്തുന്നത് വേദനാജനകമാണെന്ന് മാത്രമല്ല അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉണ്ടായിക്കഴിഞ്ഞാല്‍ ആ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് മാത്രമല്ല ചെവി നീര്‍ക്കെട്ടോ, രക്തം കട്ടപിടിക്കുകയോ മൂലം ചെവി ചുരുങ്ങിപ്പോകുന്ന അവസ്ഥയായ കോളിഫ്‌ളവര്‍ ഇയര്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് വരെ പോയെന്നും വരാം.
കണ്ടാല്‍ ഒരു കോളിഫ്‌ളവറിന്റേത് പോലെ. അതുകൊണ്ടാണ് ഇതിനെ കോളിഫ്‌ളവര്‍ ഇയര്‍ എന്ന് പറയുന്നത്. ഇത് കാര്‍ട്ടിലേജിനെ പെരികോണ്‍ഡ്രിയത്തില്‍ നിന്നും വേര്‍തിരിക്കുകയും രക്തചംക്രമണം നടക്കാതെ വരികയും ചെയ്യും. ഇതിന്റെ ഫലമായി ഈ ഭാഗം എല്ലാക്കാലത്തേക്കും നീര്‍ക്കെട്ടുള്ളതായി ആകൃതി നഷ്ടപ്പെട്ട് ഇരിക്കുന്നതിലേക്ക് നയിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്;
കാതുകുത്തിയുണ്ടാകുന്ന മുറിവിൽ അണുബാധ വരാതെ നോക്കുക.
മുറിവ് ഒരു തരത്തിലും ഉണങ്ങുന്നില്ലെങ്കില്‍ കമ്മല്‍ എത്രയും പെട്ടെന്ന് നീക്കംചെയ്യുക.
കൈ സാനിറ്റൈസ് ചെയ്തതിന് ശേഷം മാത്രം മുറിവുകളെ വൃത്തിയാക്കുകയും സ്പര്‍ശിക്കുകയും ചെയ്യുക.
















