തിരുവല്ല: രോഗിയുമായി പോയ ആംബുലന്‍സിലേക്ക് ഇരുചക്രവാനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. വയനാട് പള്ളിയാലില്‍ ജൂബിലിവയല്‍ സ്വദേശി മുഹമ്മദ് ഷിഫാന്‍ (23) ആണ് മരിച്ചത്.
കുരിശ്കവലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിലേക്കാണ് യുവാവ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ഇടിച്ചത്.
പിന്നീട് മറ്റ് 2 ആംബുലന്‍സുകള്‍ എത്തിച്ചാണ് ഇരുവരെയും മാറ്റിയത്. പരിക്കേറ്റ യുവാവിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.
എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകും.
















