മനുഷ്യശരീരത്തിലെ മരുന്നുകളുടെ പ്രവർത്തനം നന്നായി അറിയാമായിരുന്ന ഡോക്ടർ ആ അറിവ് സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ചു. ഉഡുപ്പി മണിപ്പാൽ സ്വദേശിയും സർജനുമായ ഡോ. മഹേന്ദ്ര റെഡ്ഡി (31) ആണ് കൊലപാതക കേസിൽ അറസ്റ്റിലായത്. ത്വക്ക് രോഗ വിദഗ്ധയായ ഭാര്യ ഡോ. കൃതിക റെഡ്ഡിയെ (28) ചികിത്സയുടെ മറവിൽ അമിത അളവിൽ അനസ്തീസിയ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മരുന്ന് എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാമായിരുന്നതിനാൽ, അത് തെളിയിക്കപ്പെടാത്ത ഒരു ‘അസുഖ മരണം’ ആയിരിക്കുമെന്ന് മഹേന്ദ്ര കരുതി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് ഡോക്ടറുടെ ആസൂത്രണം പൊളിച്ചത്.
വിവാഹം കഴിഞ്ഞ് ഒരു വർഷമായി ഇരുവരുടെയും ജീവിതത്തിൽ ഭാര്യയുടെ ‘ആരോഗ്യപ്രശ്നങ്ങൾ’ മൂലമുള്ള അസംതൃപ്തിയാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നത്. കൃതികയ്ക്ക് ദീർഘകാലമായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും,വിവാഹത്തിന് മുമ്പ് ഈ വിവരം ഭാര്യയുടെ വീട്ടുക്കാർ മറച്ചുവെച്ചതിൽ മഹേന്ദ്ര അസ്വസ്ഥനായിരുന്നെന്നുമാണ് പോലീസ് നിഗമനം. ഇതോടെയാണ് ഡോക്ടർ കൊലപാതകം ആസൂത്രണം ചെയ്തത്.
ഏപ്രിൽ 23-നാണ് ഡോ.കൃതികയേ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. ഏപ്രിൽ 21-ന് ശാരീരിക ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ കൃതികയ്ക്ക് മഹേന്ദ്ര, ശസ്ത്രക്രിയയ്ക്ക് മുമ്പ് ബോധം കെടുത്താൻ ഉള്ള മരുന്ന് അമിത അളവിൽ നൽകി. തുടർന്ന് വിശ്രമം ആവശ്യമാണെന്ന് പറഞ്ഞ് കൃതികയെ മാതാപിതാക്കളുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി സ്വന്തം വീട്ടിൽ തിരിച്ചെത്തിയ ശേഷം മഹേന്ദ്ര മറ്റൊരു ഡോസുക്കൂടെ കുത്തിവെച്ചു. കുത്തിവെപ്പ് നൽകിയ ഭാഗത്തു വേദനയുണ്ടെന്ന് കൃതിക പറഞ്ഞെങ്കിലും മഹേന്ദ്ര ആശ്വസിപ്പിച്ചു. വീണ്ടും മരുന്ന് നൽകി. ശേഷം പിറ്റേന്ന് രാവിലെ കൃതികയെ ബോധം ഇല്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതീകരിച്ചു
പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ അനസ്തിഷ്യക്ക് ഉപയോഗിക്കുന്ന മരുന്ന് അമിതമായി ശരീരത്തിൽ ചെന്നാണ് മരണകാരണമെന്ന് വെക്തമായി.ഇതോടെ മഹേന്ദ്രയെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. മഹേന്ദ്ര റെഡ്ഢിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
















