ബുധനാഴ്ച വൈകിട്ട് ആറോടെ ഷാർജ വ്യവസായ മേഖലയെ നടുക്കി വൻ തീപിടിത്തം. നിരവധി ഗോഡൗണുകൾ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലാണ് അഗ്നിബാധയുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമായി.
തീ പടർന്നുപിടിച്ചതോടെ കറുത്ത പുകച്ചുരുളുകൾ കിലോമീറ്ററുകളോളം ദൂരത്തേക്ക് വ്യാപിച്ചത് പരിഭ്രാന്തി പരത്തി. തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നത് കണ്ടതായും, സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടതായും സമീപവാസികൾ പറയുന്നു. തീ അതിവേഗം ശക്തി പ്രാപിച്ചെങ്കിലും, വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം കൃത്യ സമയത്ത് ഇടപെട്ട് തീയണച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
















