ഇന്നത്തെ കാലത്ത് പെര്‍ഫ്യൂം ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല. അത് അപലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു ഭാഗമായി തന്നെ മാറി കഴിഞ്ഞു. പെര്‍ഫ്യൂം വാങ്ങുമ്പോൾ പല കടക്കാരും പറഞ്ഞു തരാറുണ്ട് ചെവിയുടെ പുറകിലും കഴുത്തിലും ഒക്കെ ഉപയോഗിക്കാനായി. എന്നാൽ ഇങ്ങനെ നേര്‍ത്ത ചര്‍മ്മമുള്ളയിടത്ത് പെര്‍ഫ്യൂം ഉപയോഗം നമ്മളെ മാരകമായ പല അസുഖങ്ങളിലേക്കും നയിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
പല പെര്‍ഫ്യൂമുകളിലും ഫ്താലേറ്റുകള്‍, പാരബെന്‍സ്, സിന്തറ്റിക മസ്‌കുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താന്‍ കഴിവുള്ള കെമിക്കലുകളാണ്.
നേരിട്ട് കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നതുകൊണ്ടുള്ള ദോഷങ്ങൾ;
നേര്‍ത്ത ചര്‍മ്മമുള്ളയിടമാണ് കഴുത്ത്. ഇതിന് പുറമേ തൈറോയിഡ് ഗ്രന്ഥിയും ഇവിടെ സ്ഥിതി ചെയ്യുന്നു. അതിനാല്‍ ഇവിടെ പെര്‍ഫ്യൂം ഉപയോഗിക്കുമ്പോള്‍ തൈറോയിഡ് ഗ്രന്ഥിയെ ഇത് ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇത് തൈറോയിഡ് പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ അസന്തലുതാവസ്ഥ, പിസിഒഎസ്, പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
ദീര്‍ഘകാലമായി ഇവ ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ സ്തനാര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ പോലുള്ള ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്ന കാന്‍സറിന് സാധ്യതയുണ്ടായേക്കാം.
ഫോട്ടോസെന്‍സിറ്റിവിറ്റി, കറുത്ത പാടുകള്‍, അലര്‍ജി, പിഗ്‌മെന്റേഷന്‍ എന്നീ ചർമരോഗങ്ങൾക്കും കാരണമായേക്കാം.
















