അറബ് നാടുകളിൽ പ്രചാരത്തിലുള്ള ഒന്നാണ് ഹമ്മൂസ്. വീടുകളിലും റെസ്റ്റോറൻ്റുകളിലും മറ്റും കുബ്ബൂസ് അഥവ ഹുബ്സിനൊപ്പം ആണ് ഇത് കഴിക്കുന്നത്. മയോണൈസ് പോലെ ആണ് ഹമ്മൂസ്. കിടിലൻ രുചിയാണ്. എങ്ങനെയാണ് ലെബനീസ് ഹമ്മൂസ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ:
തഹ്നി സോസ്- 1/4 കപ്പ്
നാരങ്ങനീര്- 1/4 കപ്പ്
ഒലിവ് ഓയില്‍- 2 ടേബ്ൾസ്പൂണ്
വെളുത്തുള്ളി ചതച്ചത്- അര കൂട് (half clove)
വെള്ളക്കടല വേവിച്ചത്- 1 കപ്പ്
വെള്ളം- 1-2 ടേബ്ൾസ്പൂണ്
തയാറാക്കേണ്ടവിധം:
എല്ലാ ചേരുവകളും ഒരുമിച്ച് ഫുഡ് പ്രോസസറിലിട്ട് മൃദുവായി അരച്ചെടുക്കുക. പ്ലേറ്റിലേക്ക് വിളമ്പി ഒലിവ് ഓയിലും പപ്രിക ചില്ലിയുമിട്ട് അലങ്കരിക്കാം.
















