ആർഎസ്എസ് ശാഖയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണത്തിൽ കേസെടുക്കാൻ നിയമോപദേശം.മരണമൊഴിയുള്ള ഇൻസ്റ്റഗ്രാം വീഡിയോ നിർണായകമെന്ന് വിലയിരുത്തൽ. കേസ് പൊൻകുന്നം പൊലീസിന് കൈമാറും. പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു.
ആരോപണ വിധേയനായ നിതീഷ് മുരളീധരൻ ഒളിവിൽ പോയതായാണ് സംശയം. രണ്ടുദിവസമായി ഇയാൾ നാട്ടിലില്ല. നിതീഷ് മുരളീധരന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തനിലയിലാണ്. അനന്ദു അജി ആത്മഹത്യയ്ക്ക് മുൻപ് റെക്കോർഡ് ചെയ്തിരുന്ന വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എൻഎം എന്നയാൾ നിതീഷ് മുരളീധരൻ ആണെന്ന് വ്യക്തമാക്കികൊണ്ടായിരുന്നു വീഡിയോ.
തനിക്ക് വിവിധ ഇടങ്ങളിൽ നിന്ന് ലൈംഗിക ചൂഷണം നേരിടേണ്ടി വന്നുവെന്ന് അനന്ദു അജി വിഡിയോ ദൃശ്യങ്ങളിൽ വെളിപ്പെടുത്തുന്നു. പുറത്തുവന്ന ദൃശ്യങ്ങൾ അനന്ദുവിന്റെ ഫോണിൽ പൊലീസ് മുന്നേ ശേഖരിച്ചിരുന്നു. അനന്തു സജിയെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
STORY HIGHLIGHT: Anandu Aji’s suicide; Legal advice to police to file a case
















