ഉച്ചയൂണിന് ചോറും നാലഞ്ച് കൂട്ടാനും തയ്യാറാക്കി സമയം കളയേണ്ട. ഇനി തിരക്കുള്ള ദിവസങ്ങളിൽ പ്രത്യേകം കറി തയ്യാറാക്കാതെ കാരറ്റ് റൈസ് ട്രൈ ചെയ്തു നോക്കൂ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതും ആരോഗ്യ സമ്പന്നവമായ ഒരു ലെഞ്ച് റെസിപ്പിയാണിത്.
ചേരുവകൾ
കാരറ്റ്- 1 കപ്പ്
ഉള്ളി- 1
കടുക് – 1/2 ടീസ്പൂൺ
ഉലുവ- 1/2 ടീസ്പൂൺ
നിലക്കടല – 1/2 ടീസ്പൂൺ
കശുവണ്ടി- ആവശ്യത്തിന്
പച്ചമുളക് – 1 അല്ലെങ്കിൽ 2
കറിവേപ്പില – ഒരു നുള്ള്
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങാനീര് – 1 ടീസ്പൂൺ
എണ്ണ – 2 ടീസ്പൂൺ
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് ചേർത്തു പൊട്ടിക്കാം. ശേഷം ഉഴുന്ന് പരിപ്പ്, ചെറുപയർ പരിപ്പ്, കശുവണ്ടി എന്നിവ ചേർത്തു വറുക്കാം.. ഇതിലേയ്ക്ക് പച്ചമുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ചേർത്ത് ഇളം ബ്രൺ നിറമാകുന്നതുവരെ വഴറ്റാം.. ചെറുതായി അരിഞ്ഞ കാരറ്റ് ഇതിലേയ്ക്കു ചേർത്ത് വഴറ്റാം. കാരറ്റ് വെന്തു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. കാരറ്റിലേയ്ക്ക് വേവിച്ച ചോറ് കൂടി ചേർക്കാം. ഒരു നാരങ്ങ പിഴിഞ്ഞ് അതിൻ്റെ നീര് കൂടി ചേർത്തിളക്കി യോജിപ്പിക്കാം. മുകളിൽ അൽപം മല്ലിയില ചേർത്ത് ചൂടോടെ കഴിക്കാം.
















