നാരങ്ങ വെള്ളത്തിൽ വീർത്ത് പൊങ്ങി കിടക്കുന്ന കസ്കസ് വിത്തുകൾ കണ്ടിട്ടുണ്ടാകുമെല്ലോ? വെള്ളം കുടിച്ച് വീർത്തിരിക്കുന്ന ഈ ഇത്തിരി കുഞ്ഞൻമാർ പോഷകങ്ങളുടെ കലവറയാണ്. കറുത്ത നിറത്തിലുള്ള ഈ വിത്തുകൾ കുതിർത്താണ് കഴിക്കേണ്ടത്. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും, ആൻ്റി ഓക്സിഡൻ്റുകളും, മഗ്നീഷ്യവും, നാരുകളും ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്. ചിയ വിത്തിലെ പോഷകങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ അത് ദിവസം എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം എന്നു കൂടി അറിഞ്ഞിരക്കണം. അതിന് ഉചിതമായ റെസിപ്പി ഇതാ.
ചേരുവകൾ
ചിയ വിത്ത്- 1 ടേബിൾസ്പൂൺ
വെള്ളം അല്ലെങ്കിൽ ബദാം പാൽ- 1/2 കപ്പ്
പഴങ്ങൾ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അര കപ്പ് വെള്ളത്തിലേയ്ക്ക് അല്ലെങ്കിൽ ബദാം പാലിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്ത് ചേർത്ത് 20 മിനിറ്റ് മാറ്റി വയ്ക്കാം. പാലാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ശേഷം അത് ഒരു ചെറിയ ബൗളിലേയ്ക്കു മാറ്റി വാഴപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും ലഭ്യമായ നട്സും ചേർത്ത് കഴിക്കാം. ഇതിൽ പുളിയില്ലാത്ത തൈരും, ഓട്സ് കുതിർത്തും ചേർത്ത് കൂടുതൽ രുചികരമാക്കാം.
















