എല്ലാം ശരിയായെന്ന് വിശ്വസിക്കുന്നവരുടെ നെഞ്ചത്തേക്ക് KSRTC ബസിന്റെ ടയര്‍ ഒന്നാകെ ഊരിത്തെറിച്ചിരിക്കുകയാണ് ഗയ്‌സ്. അതും KSRTC സൂപ്പര്‍ ഫാസ്റ്റ് പ്രിമിയം ബസിന്റെ. എല്ലാം ശരിയാക്കുമെന്നു പറഞ്ഞു വന്ന ഗതാഗതമന്ത്രി ഗണേഷ്‌കുമാറിനാണെങ്കില്‍ ഇപ്പോള്‍ പുതിയ ബസിന്റെ പേരില്‍ പഴി കേള്‍ക്കാനേ നേരമുള്ളൂ. ഇതിന്റെ കൂടെയാണ് വെള്ളക്കുപ്പി ബസിനു മുമ്പില്‍ വെച്ചതിന് സ്ഥലംമാറ്റിയ ഡ്രൈവറുടെ വക കേസിന്റെ വിധിയും. തന്തയ്ക്കു വിളി കേട്ടാലും സാരമില്ല, സംസ്‌ക്കാരം കൂടിയ മന്ത്രി ഗണേശ് മറുത്തൊരു വാക്കും പറയാതെ വെള്ളാപ്പള്ളിയെ പൂര്‍ണ്ണമായും കേട്ടു. എന്നാലും മന്ത്രിയോട് KSRTCയുടെ ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്.
ഊരിത്തെറിച്ച ടയറിന്റെ കാര്യമാണ് പ്രധാനം. അതും പുതിയ പ്രിമിയം ബസിന്റെ. പത്തു വര്‍ഷം പഴക്കമുള്ള ബസിന്റെ വീലൊന്നും ഊകിത്തെറിക്കുന്നില്ല എന്നുകൂടി മനസ്സിലാക്കിയിട്ടു വേണം ഇക്കാര്യത്തെ സമീപിക്കാന്‍. അത്യധുനിക സംവിധാനവും വലിയ ഉദ്ഘാടന മഹാമഹവുമൊക്കെ നടത്തി, മന്ത്രിതന്നെ വണ്ടിയോടിച്ച് കിടിലം വൈബാക്കിയിരുന്നതാണ്. പക്ഷെ, ടയര്‍ ഊരിത്തെറിച്ചതോടെ മന്ത്രിയുടെ സര്‍വ്വ പിടുത്തവും ഊരിത്തെറിച്ചെന്നു വേണം മനസ്സിലാക്കാന്‍. KSRTCയിലെ ജീവനക്കാര്‍ ജീവനക്കാരേ അല്ലെന്നും, അവര്‍ കീഴൂട്ട് വീട്ടിലെ അടിമകളാണെന്നുമുള്ള ആ ധാര്‍ഷ്ട്യമാണ് പണി ഇരന്നു വാങ്ങിയത്.
ടയര്‍ ഊരിപ്പോയാലും, മഴവെള്ളം ചോര്‍ന്നൊലിച്ചാലും ഒരു കുഴപ്പവുമില്ലെന്നാണ് നുമ്മ മന്ത്രിയദ്ദേഹത്തിന്റെ ഒരു നിലപാട്. അതായിരിക്കണം നിലപാടെന്നു പറഞ്ഞാല്‍. അമ്പിനും തുമ്പിനും അടുക്കരുത്. ആരെയും അനുസരിക്കരുത്. നാവില്‍ നിന്നും അഹങ്കാരത്തിന്റെ വാക്കുകള്‍ അനര്‍ഗ നിരക്#ഗളമായി പ്രഹിക്കണം. തനിക്കു മുമ്പേ ഇരുന്ന, സായിപ്പിന്റെ ഷഡ്ഡിയുടെ കേസുമായി സധൈര്യം മുന്നോട്ടു പോകുന്ന ആന്‍രണി രാജുവിന്റെ ഭരണ പരിഷ്‌ക്കാരങ്ങള്‍ കൊണ്ട് ശ്വാസംമുട്ടിയിരിക്കുമ്പോഴാണ് തൊഴിലാളി പ്രസ്ഥാന സര്‍ക്കാര്‍ തൊഴിലാളികള്‍ക്കായി ഒരു മാടമ്പി മന്ത്രിയെ അവതരിപ്പിച്ചത്. KSRTCയെ ഉദ്ധരിക്കാനോ, തൊഴിലാളികള്‍ക്ക് ഒരു നേതാവിനെയോ കണ്ടല്ല സര്‍ക്കാര്‍ ഗണേശനെ കെട്ടിയിറക്കിയത്. തെരഞ്ഞെടുപ്പ് വിജയിച്ച് സീറ്റ് വിഭജനം നടത്തിയപ്പോള്‍ത്തന്നെ ഉണ്ടാക്കിയ കരാറായിരുന്നു. രണ്ടര വര്‍ഷം എന്നത്.
ആ രാഷ്ട്രീയമാണ് ഗണേശനെന്ന മാടമ്പി മന്ത്രിയെ KSRTCക്കു സമ്മാനിച്ചത്. അല്ലാതെ ആന്റണിരാജുവും അന്നത്തെം KSRTC എം.ഡിയും KSRTCയെ പുട്ടടിച്ചു തീര്‍ത്തപ്പോള്‍, മുഖം രക്ഷിക്കാനും, ജീവനക്കാര്‍ക്ക് അന്നദാതാവായും കൊണ്ടുവന്നതല്ല ഗണേശനെ. പച്ചവെള്ളം ചവച്ചരച്ച് കുടിക്കുന്ന KSRTCയിലെ യൂണിയന്‍കാരെല്ലാം സര്‍ക്കാരിന്റെ മന്ത്രിമാറ്റ തന്ത്രത്തെ വെള്ളയുടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ, തൊഴിലാളികള്‍ ഇതെല്ലാം അറിയം. എന്നാല്‍, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നുമാത്രമല്ല, പുതിയ ബസ് വാങ്ങി കമ്മിഷന്‍ അടിച്ചതും ജീവനക്കാരോട് മുഷ്‌ക്ക് കാട്ടിയുമൊക്കെ മന്ത്രിസഭയുടെ ഓട്ടത്തിന്റെ അവസാന ലാപ്പിനെ വാര്‍ത്താ ഇടങ്ങളില്‍ സജീവമായി നിര്‍ത്തിയുള്ള സൈക്കോളജിക്കല്‍ മൂവാണ് ഗണേഷ്‌കുമാര്‍ നടത്തുന്നത് എന്നാണ് സെക്രട്ടേറിയറ്രിലെ ചര്‍ച്ചകള്‍.
ഹോണടിച്ചാല്‍ പ്രശ്നം കുപ്പിവെള്ളം ഇട്ടാല്‍ പ്രശ്നം, പരിപാടിക്ക് ആളെ കൂട്ടിയില്ലെങ്കില്‍ പ്രശ്നം, തിരിഞ്ഞാല്‍ പ്രശ്നം മറിഞ്ഞാല്‍ പ്രശ്നം അങ്ങനെ എല്ലാ രീതിയിലും പ്രശ്നങ്ങളിലൂടെ സഞ്ചരിക്കുകയാണ് KSRTCയും മന്ത്രിയും. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പാദത്തില്‍ മന്ത്രിയായെങ്കിലും അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടായി മാറ്റാനുള്ള തന്ത്രപരമായ നീക്കത്തിനുള്ള അവസരമായി ഒരുക്കി എടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. എന്നാല്‍, ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍, പൊട്ടനെ ദൈവം ചതിക്കുമെന്നു പറഞ്ഞപോലെയായി കാര്യങ്ങള്‍. പുതിയ പ്രിമിയം ബസിന്റെ ടയര്‍ ഊരിത്തെറിച്ചതോടെ മന്ത്രിയുടെ വാ വിട്ട വാക്കുകളെല്ലാം വെറും നനഞ്ഞ പടക്കമായി മാറി. പുതിയ പ്രിമിയം ബസിന്റെ ടയര്‍ ഊരിത്തെറിച്ചത് കഴിഞ്ഞ ദിവസമാണ്.
തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്കു പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് പ്രിമിയം ബസിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. ബസ് ചാലക്കുടിയില്‍ എത്തിയപ്പോഴായിരുന്നു ഈ ദുരന്തം. ബസില്‍ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. വേര്‍പെട്ടു പോയ ടയര്‍ അടുത്തുള്ള കുളത്തിലേക്ക് വീഴുകയായിരുന്നു. ബസിന്റെ വീല്‍ ഊരിപ്പോയത് അറിയാതെ ബസ് ഡ്രൈവര്‍ 30 മീറ്ററോളം മുന്നോട്ടു ഓടിക്കുകയും ചെയ്തു. ഊരിത്തെറിച്ച ടയറിനെ കുറിച്ചോ, ആ ബസിന് എന്താണ് സംഭവിച്ചതെന്നോ, ബസ് നല്‍കിയ കമ്പിക്കെതിരേയോ എന്തു നടപടിയാണ് എടുത്തതെന്ന് ഇതുവരെ പറത്തു വന്നിട്ടില്ല.
ഇനിയും മന്ത്രിയുടെ വക നടപടികള്‍ ഏറ്റു വാങ്ങാന്‍ വരിവരിയായി നില്‍ക്കുന്ന ജീവനക്കാരോടാണ് പറയാനുള്ളത്, തൊഴിലാളി പ്രസ്ഥാന സര്‍ക്കാരിനെ വിശ്വസിക്കുന്നത് നിങ്ങള്‍ മാത്രമാണ്. തിരിച്ച് നിങ്ങളോട് ഒരു വിശ്വാസവുമില്ലാതെയാണ് സര്‍ക്കാരും മന്ത്രിയും മാനേജ്‌മെന്റും പോകുന്നത്. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ പോയ മുഖ്യന് ഊരിത്തെറിക്കുന്ന വീലുകളുള്ള ബസിന്റെ ഇടയില്‍ ജീവിക്കുന്ന മന്ത്രിയാണ് കൂട്ട്. ജാഗ്രതൈ.
CONTENT HIGH LIGHTS;A flat tire and a mouthful of words?: Does the “Agri Minister” who banned honking and plastic bottles on a leaky bus see all this?; Watch the videos
















