മുടി കൊഴിച്ചിൽ, ചർമ്മപ്രശ്നങ്ങൾ എന്നിവയൊക്കെ അലട്ടുന്ന നിരവധി പേരുണ്ട്. പുറത്തു പ്രയോഗിക്കുന്ന മരുന്നുകളേക്കാൾ പലപ്പോഴും ഗുണകരമാവുക, വിറ്റാമിനുകളാലും പോഷകങ്ങളാലും സമ്പന്നമായ ആഹാരം തന്നെയാണ്. അത്തരത്തിൽ, മുടിയ്ക്കും ചർമ്മത്തിനുമൊക്കെ ഗുണകരമായ ഒരു ബയോട്ടിൻ ഹെൽത്തി ഡ്രിങ്ക് പരിചയപ്പെടാം. പ്രകൃതിദത്തമായ പഞ്ചസാരയും, ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകും. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനാരോഗ്യത്തെ സഹായിച്ച് മലബന്ധം തടയും. ആൻ്റി ഓക്സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടമാണിത്. അതിനാൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
ചേരുവകൾ
ബദാം- 10 എണ്ണം
കശുവണ്ടി- 7 എണ്ണം
പിസ്ത- 7 എണ്ണം
കുങ്കുമം- ഒരു നുള്ള്
ഈന്തപ്പഴം- 7 എണ്ണം
തയ്യാറാക്കുന്ന വിധം
ബദാം, കശുവണ്ടി, പിസ്ത, ഈന്തപ്പഴം കുരുകളഞ്ഞത് എന്നിവ വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേ ദിവസം രാവിലെ ഇത് ഒരു മിക്സിയിലേയ്ക്കു മാറ്റി നന്നായി അരച്ചെടുക്കാം.ഒരു ഏത്തപ്പഴം രണ്ട് കപ്പ് പാൽ എന്നിവ ചേർത്ത് ഒരിക്കൽ കൂടി ഇത് അരച്ചെടുക്കാം.ദിവസവും ഈ ഡ്രിങ്ക് കുടിക്കുന്നത് ശീലമാക്കൂ ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം.
















