ഇത്തിരി കുഞ്ഞൻ വെളുത്തുള്ളി അല്ലികളുടെ തൊലി കളയുന്നത് ഏറെ പ്രയാസകരവും സമയ നഷ്ടം ഉണ്ടാക്കുന്നതുമായ കാര്യമാണ്, എന്നാൽ ഇനി അതൊരു പണിയാകില്ല. ഈ വിദ്യകൾ ട്രൈ ചെയ്തു നോക്കൂ.
വെളുത്തുള്ളി അല്ലിയിൽ കത്തി ഉപയോഗിച്ച് അമർത്താം. ശേഷം തൊലി നീക്കം ചെയ്യാം. വളരെ എളുപ്പമുള്ള ഒരു മാർഗമാണിത്.
വെളുത്തുള്ളി അൽപ സമയം വെയിലത്തു വയ്ക്കാം. ശേഷം അല്ലികൾ ഒരു ബൗളിലെടുത്ത് അടച്ചു വച്ച് നന്നായി കുലുക്കാം. തൊലികൾ വേർപെട്ടു പോന്നിട്ടണ്ടാകും.
ഒരു ബൗളിൽ വെള്ളമെടുത്ത് നന്നായി തിളപ്പിക്കാം. ഇതിലേയ്ക്ക് വെളുത്തുള്ളയുടെ അല്ലികൾ ചേർത്ത് അൽപ സമയം മാറ്റി വയ്ക്കാം. ശേഷം തൊലി അടർത്തി കളയാം.
ഓവൻ അല്ലെങ്കിൽ നോൺസ്റ്റിക് പാൻ ചൂടാക്കി മുകളിൽ ഒരു ബൗളിൽ വെളുത്തുള്ളി അല്ലികൾ വയ്ക്കാം. ശേഷം 5 മിനിറ്റ് ചെറുതീയിൽ ചൂടാക്കാം. ഓവൻ ആണെങ്കിൽ 30 സെക്കൻ്റ് സമയം സെറ്റ് ചെയ്ത് വെളുത്തുള്ളി അല്ലികൾ അതിലേയ്ക്കു വയ്ക്കാം. ശേഷം തൊലി നീക്കം ചെയ്തു നോക്കൂ.
ചെറിയ പ്ലാസ്റ്റിക് കവറിനുള്ളിലേയ്ക്ക് വെളുത്തുള്ളി അല്ലികൾ എടുത്ത് കൈകൾക്കിടയിൽ വച്ച് നന്നായി തിരുമ്മാം. ശേഷം കവറിനുള്ളിൽ നിന്ന് അല്ലികൾ എടുത്ത് തൊലി കളയാം.
















