രാജ്യത്ത് സംബന്ധിച്ച് ഏറെ പാരമ്പര്യവും ഐതിഹ്യവും പേറുന്ന ഒന്നാണ് താജ്മഹൽ. നാഗ്പൂർ അക്രമത്തിനു പിന്നാലെ ഇപ്പോഴിതാ താജ്മഹലും ചർച്ചയാവുകയാണ്. താജ്മഹൽ ഒരു ശിവക്ഷേത്രമാണെന്നു വരെ പ്രചരണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. താജ്മഹലിനെ ശിവന്റെ അമ്പലമായി ഉപമിച്ച് ഈ അടുത്തിറങ്ങിയ ചിത്രമായ ഛാവ ഏറെ വിവാദമായിരുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം ഖുൽദാബാദിലെ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യവും ഒരു വിഭാഗമാളുകൾ ഉയർത്തിയിരുന്നു. പരേഷ് റാവൽ അഭിനയിച്ച ദി താജ് സ്റ്റോറി, റാവൽ താജ്മഹലിന്റെ താഴികക്കുടം തുറക്കുന്ന ഒരു ടീസറാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ സ്മാരകത്തിനുള്ളിൽ നിന്ന് ശിവന്റെ ചിത്രം പുറത്തുവരുന്നതായും കാണിച്ചു. ഇത് ഏറെ ചർച്ചകൾക്കും അതിലേറെ വിവാദങ്ങൾക്കും വഴിവെച്ചതിനെ തുടർന്ന് നാല് ദിവസം മുൻപ് മറ്റൊരു ടീസർ പുറത്തിറങ്ങി. ചിലർ ക്ഷേത്രമാണെന്ന് അവകാശപ്പെടുന്ന താജിന്റെ രഹസ്യം പുറത്തുകൊണ്ടുവരികയായിരുന്നു സിനിമയുടെ ലക്ഷ്യമെന്നാണ് ഈ ടീസർ പറയുന്നത്.
പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ചതാണ് താജ്മഹൽ. ഇതാണ് യഥാർഥ ചരിത്രം. തേജോ മഹാല ക്ഷേത്രം എന്ന താജിന്റെ കെട്ടുകഥയും ചരിത്ര സത്യവും തമ്മിൽ ബന്ധിപ്പിക്കുക എന്നതാണ് ഈ 2 ടീസറുകളുടെയും ലക്ഷ്യം. സത്യാനന്തര കാലത്ത് ചരിത്രത്തെ വളച്ചാെടിക്കാൻ നടത്തുന്ന ചില ശ്രമങ്ങളായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. താജ്മഹൽ ഒരു മുഗൾ നിർമ്മിതിയല്ല, മറിച്ച് ഒരു ഹിന്ദു സ്മാരകമാണെന്ന ആശയം ആദ്യമായി പി.എൻ. ഓക്ക് തന്റെ 1965-ൽ എഴുതിയ താജ്മഹൽ ഈസ് എ രജപുത് പാലസ് എന്ന പുസ്തകത്തിലാണ് പരാമർശിക്കുന്നത്. താജ്മഹലിന്റെ നിർമ്മിതി ഹിന്ദു ഘടനയാണെന്നും ഒരുപക്ഷേ നാലാം നൂറ്റാണ്ടിൽ കൊട്ടാരമായിട്ടാണ് ഇതിന്റെ നിർമ്മാണെമെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിഭാഷകനായ ഓക്ക് തന്റെ പുസ്തകത്തിൽ പതിനേഴാം നൂറ്റാണ്ടിലെ പാദ്ഷാനാമ ഉദ്ധരിച്ചാണ് ഈ കെട്ടുകഥയെ സാധൂകരിക്കുന്നത്. ഷാജഹാൻ ആംബർ മഹാരാജാവിൽ നിന്ന് താജിനായി ഭൂമി വാങ്ങിയതും മഹാരാജാവിന് നഷ്ടപരിഹാരമായി സമാനമായ സ്വത്തുക്കൾ നൽകിയതും എങ്ങനെയെന്ന് ഇതിൽ വിവരിക്കുന്നുണ്ട്.
ജയ് സിംഗിന്റെ പൂർവ്വികൻ നിർമ്മിച്ച ഒരു മൻസിൽ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. പി.എൻ. ഓക്ക് നാലാം നൂറ്റാണ്ടിലെ ഒരു കൊട്ടാരമായിരുന്നുവെന്നും ഷാജഹാൻ ഒരു ശവകുടീരമാക്കി മാറ്റിയതാണെന്നും കരുതിയ ഈ മൻസിലാണിതെന്നും ഫാർസി ചരിത്രങ്ങൾ വ്യക്തമാക്കുന്നു. അക്ബറിന്റെ കൊട്ടാരത്തിലെ പ്രശസ്തമായ ഹൽദിഘട്ടി യുദ്ധത്തിൽ വിജയിച്ച ഉന്നത റാങ്കിലുള്ള മൻസബ്ദാറായ ജയ് സിംഗിന്റെ പൂർവ്വികനായ രാജാ മാൻ സിംഗാണ് മൻസിൽ നിർമ്മിച്ചത്. രാജാ മാൻ സിംഗിന്റെ മൻസിൽ പതിനാറാം നൂറ്റാണ്ടിലെ ഒരു നിർമ്മാണമായിരുന്നെന്നും മറിച്ച് ഇതൊരു കൊട്ടാരമല്ലായിരുന്നെന്നും ചരിത്രം പറയുന്നു. താജ് മഹലിന്റെ ഘടനാപരമായ രൂപത്തിലുള്ള ഒരു കെട്ടിടം എങ്ങനെ സൃഷ്ടിക്കാമെന്ന സാങ്കേതിക പരിജ്ഞാനം മുഗൾ കാലഘട്ടത്തിന് മുമ്പുള്ള ഇന്ത്യയിൽ നിലവിലില്ലായിരുന്നു എന്ന് വാദിച്ചുകൊണ്ടാണ് ഗൈൽസ് ടില്ലോട്സണിനെ പോലുള്ള ചരിത്രകാരന്മാർ ഓക്കിന്റെ സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നത്.
എന്നാൽ ഇതിനെതിരെ നീന്തിയ ഓക്ക് ചരിത്രത്തെ വളച്ചൊടിച്ച് സ്വന്തമായ കെട്ടുകഥ നിർമ്മിച്ചു. 1989ലാണ് ഈ കഥ എഴുതുന്നത്. 1155 CE-യിൽ നിർമ്മിച്ച ഒരു ശിവ ക്ഷേത്രമായിരുന്നു താജ് മഹലെന്നും, ജയ് സിംഗ് ഒന്നാമൻ ഷാജഹാന് സമ്മാനമായി നൽകിയതാണെന്നും, അദ്ദേഹം ഇതിനെ ഒരു ശവകുടീരമാക്കി മാറ്റിയെന്നും അദ്ദേഹം വാദിച്ചു. കെട്ടിടത്തിന്റെ വാസ്തുവിദ്യ മുഗൾ ശൈലിയിലുള്ളതാണെന്നും, ഒരു ബൾബസ് പെൻഡന്റീവ് താഴികക്കുടം, ഒരു തിമൂറിഡ് പിഷ്താക്ക്, ഒരു പറുദീസ ചാർബാഗിൽ (നാല് പൂന്തോട്ടങ്ങൾ) മനോഹരമായ പിയത്ര ദുര (പാർച്ചിൻ കരി) സജ്ജീകരിച്ചിട്ടുണ്ടെന്നും വാദിച്ച അദ്ദേഹത്തെ ചരിത്രകാരന്മാർ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. പിന്നാലെയുള്ള ചരിത്ര വസ്തുതകളെയെല്ലാം കാറ്റിൽ പറത്തിയാണ് താജ് മഹലിനെ പഴയ ശിവക്ഷേത്രമാക്കാൻ ഒരു വിഭാഗമാളുകളും കലാകാരൻമാരും ഒരുമ്പെടുന്നത്.
content highlight: Taj Mahal
















