ഓരോ ആളുകൾക്കും വ്യത്യസ്തങ്ങളായ സ്വഭാവങ്ങളാണ്. ചിലർ പൊതുവെ ശാന്തരാണ്, എന്നാൽ മറ്റു ചിലർക്ക് സാമർത്ഥ്യം അല്പം കൂടുതലാണ്. എവിടെയെങ്കിലും ചെന്നെത്തിപ്പെട്ടാൽ പതിയെ എല്ലാം തന്റെ വരുതിയിലാക്കാൻ ശ്രമിക്കും. അതുപോലെ ഒരു പാർക്കിലെത്തി ഒമ്പത് മാസത്തോളം മറ്റ് പക്ഷികളെയും വിനോദസഞ്ചാരികളെയും തന്റെ വരുതിയിലാക്കാൻ ശ്രമിച്ച ഒരു കറുത്ത അരയന്നത്തെ ആ പട്ടണത്തിൽ നിന്ന് തന്നെ നീക്കം ചെയ്തിരിക്കുകയാണ്.
ഓസ്‌ട്രേലിയയിലാണ് ഈ ഇനം അരയന്നത്തെ സാധാരണയായി കണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബ്രിട്ടണിലെ ഗ്രാമത്തിലേക്ക് ഈ ബ്ലാക്ക് സ്വാന്‍ എത്തുന്നത്. നിരവധി പേര്‍ അയല്‍പ്രദേശങ്ങളില്‍ നിന്നും പക്ഷിയെ കാണാനായി എത്തി. റെജി എന്നായിരുന്നു ആ പക്ഷിയുടെ പേര്. പക്ഷെ താമസിയാതെ അരയന്നത്തിന് ‘മിസ്റ്റര്‍ ടെര്‍മിനേറ്റര്‍’ എന്ന വിളിപ്പേര് വീണു. അതിനുള്ള കാരണങ്ങൾ ഒന്ന് ശരീരഘടനയും കറുത്ത നിറത്തിലുള്ള തൂവലുകളും തന്നെയായിരുന്നു. മറ്റൊന്ന് റെജിയുടെ സ്വഭാവം ആയിരുന്നു.
താമസിയാതെ പ്രദേശം മുഴുവന്‍ തന്റെ വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ റെജിയുടെ ഭാഗത്ത് നിന്നുമുണ്ടായി. സ്ട്രാറ്റ്‌ഫോര്‍ഡില്‍ 60 വെളുത്ത മ്യൂട്ട് അരയന്നങ്ങള്‍ ഉണ്ടായിരുന്നു. അരയന്നങ്ങളുടെ സ്പീഷീസിലെ മറ്റുള്ളവയോ പോലെ ശബ്ദങ്ങളുണ്ടാക്കാത്തതിനാലാണ് ഈ വിഭാഗം മ്യൂട്ട് സ്വാന്‍സ് എന്ന് അറിയപ്പെടുന്നത്. ഇവയെ ബാധിക്കുന്ന തരത്തിലേക്ക് മിസ്റ്റര്‍ ടെര്‍മിനേറ്ററുടെ പ്രവര്‍ത്തികള്‍ മാറുകയായിരുന്നു.
റെഗ്ഗി തദ്ദേശീയ മൂകരായ ഹംസങ്ങളെ മുക്കിക്കൊല്ലാൻ ശ്രമിച്ചതായും നദിയിലെ ഹംസങ്ങളുടെ കൂടുകൂട്ടൽ തടസ്സപ്പെടുത്തിയതായും അരയന്നങ്ങളുടെ വാര്‍ഡനായ സിറില്‍ ബെന്നിസ് പറഞ്ഞു. ഏറെ ശ്രമപ്പെട്ട് ബ്ലാക്ക് സ്വാനെ പിടികൂടി പ്രദേശത്തെ ഒരു പാര്‍ക്കിലാക്കിയിരിക്കുകയാണ്. വൈകാതെ തന്നെ ഡേവണിലെ ഡ്വാളിഷ് വാട്ടര്‍ഫൗള്‍ സെന്ററിലേക്ക് റെജിയെ മാറ്റും.
അങ്ങോട്ട് മാറ്റുന്നത് അവന് ഏറ്റവും നല്ല കാര്യമാണെന്നും, അവനു കൂടുതൽ ഇണകളെ ലഭിക്കുമെന്നും മിസ്റ്റർ ബെന്നിസ് പറഞ്ഞു. ഡെവോണിലെ ഡോവ്‌ലിഷ് വാട്ടർഫൗൾ സെന്ററിൽ പുനരധിവസിപ്പിക്കുന്നതിന് മുമ്പ് റെഗ്ഗിയെ ഒരു മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. ആദ്യം റെജി ഏറെ അസ്വസ്ഥനായിരുന്നു എന്നും എന്നാല്‍ പിന്നീട് ശാന്തനായെന്നും ബെന്നിസ് പറയുന്നു.
















