വീട്ടിനുള്ളിൽ കയറി വളരെ വേഗത്തിൽ പെറ്റുപെരുകുന്ന ജീവികളാണ് എലികൾ. വസ്ത്രങ്ങളും ആഹാരങ്ങളും വീട്ടു സാധനങ്ങളൂം എന്ന് വേണ്ട എല്ലാം ഇവ നശിപ്പിക്കും. അത് മാത്രമല്ല ഇവ ഉണ്ടാക്കുന്ന രോഗ ഭീതിയും ചെറുതല്ല. കെണിവച്ചും എലിവിഷം ഉപയോഗിച്ചും എലിയെ തുരത്താമെങ്കിലും പിടികൂടുന്നവയെ കൊന്നുകളയുന്നതും ചത്ത എലികളെ നീക്കം ചെയ്യുന്നതും എല്ലാവർക്കും പറ്റണമെന്നില്ല. എന്നാൽ കെമിക്കലുകളൊന്നും ഉപയോഗിക്കാതെ അവയെ തുരത്താനുള്ള വഴി നമുക്ക് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി – ഒരു സ്‌പൂൺ
കടലമാവ് – ഒരു സ്‌പൂൺ
പച്ചമുളക് – നാല്
വാഷിംഗ് പൗഡർ
വെള്ളം
തയ്യാറാക്കുന്ന വിധം:-
ആദ്യം ഒരു പഴയ പ്ലാസ്റ്റിക് ബൗളിലേയ്ക്ക് രണ്ട് സ്‌പൂൺ ഗോതമ്പ് പൊടിയെടുക്കുക.
ശേഷം അതിലേക്ക് ഒരു സ്‌പൂൺ കടലമാവും കുറച്ച് വാഷിംഗ് പൗഡറും ചേർത്തിളക്കി യോജിപ്പിക്കാം.
ഇനി അതിൽ നാല് പച്ചമുളക് ചതച്ചത് കൂടി ചേർക്കണം.
ആവശ്യത്തിന് വെള്ളം ഒഴിച്ച് ഈ മാവ് കുഴച്ചെടുക്കുക.
ഇനി ഇവ ചെറിയ ഉരുളകളാക്കിയെുക്കണം.
ഈ ഉരുളകൾ എലി ശല്യം രൂക്ഷമായ ഇടങ്ങളിൽ വയ്ക്കുക. എലികൾ അവിടെ നിന്ന് പമ്പകടക്കും.
അതിനു പുറമെ, രൂക്ഷഗന്ധങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവയാണ് എലികള്‍. ചെറിയ പാത്രങ്ങളിലോ അതല്ലെങ്കില്‍ സ്‌പ്രേ ബോട്ടിലിലോ അമോണിയ കലക്കി എലി വരാനിടയുള്ള ഭാഗങ്ങളില്‍ വെക്കാം. എലിശല്യം തടയാന്‍ മികച്ച വഴിയാണ് കര്‍പ്പൂരതുളസി തൈലം. അല്‍പം പഞ്ഞിയെടുത്ത് കര്‍പ്പൂരതൈലത്തില്‍ മുക്കി ജനലിന്റെയും വാതിലിന്റെയും ഭാഗങ്ങളില്‍ വെക്കുക. ഇടയ്ക്കിടെ ഇപ്രകാരം ചെയ്യുക വഴിയും എലികളെ തടയാനാവും.
















