കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടർ ഉയർത്തും. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കും. ഇന്ന് പുലർച്ചെ 3 മണിയോടെ ഡാമിലെ ജലനിരപ്പ് 136 അടിയിൽ എത്തിയതിനെ തുടർന്നാണ് തീരുമാനം.
അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ, ഡാമിൽ നിന്ന് 5000 ക്യുസെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം.
അതിനാൽ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
















