ഹിന്ദു പെൺകുട്ടികൾ അപരിചിതരുടെ ജിമ്മിൽ പോകരുതെന്നും, പകരം വീട്ടിലിരുന്ന് യോഗ ചെയ്യണമെന്നുമുള്ള വിവാദ പരാമർശവുമായി ബിജെപി എംഎൽഎ ഗോപിചന്ദ് പഠ്‌ലാക്കർ. പെൺകുട്ടികളെ വഴിതെറ്റിക്കാനും വഞ്ചിക്കാനും ചിലർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അതുകാരണമാണ് ജിമ്മിൽ പോകരുതെന്നു പറയുന്നതെന്നും മഹാരാഷ്ട്ര എംഎൽഎ ഗോപിചന്ദ് പഠ്‌ലാക്കർ പറഞ്ഞു. ബീഡിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പഠ‌്‌ലാക്കർ.
വലിയൊരു ഗൂഢാലോചന നടക്കുന്നത്. അത് നന്നായി മനസ്സിലാക്കണം. നന്നായി സംസാരിക്കുന്നവരെയും പെരുമാറുന്നവരെയും പെട്ടെന്ന് വിശ്വസിക്കരുത്. ജിമ്മിലെ ട്രെയ്നർമാരെ ശ്രദ്ധിക്കണം. വീട്ടിൽ ജിമ്മിൽ പോകുന്ന യുവതികളുണ്ടെങ്കിൽ അവരെ ഉപദേശിക്കണം. പെൺകുട്ടികൾ വീട്ടിലിരുന്ന് യോഗ ചെയ്താൽ മതി. ജിമ്മിൽ പോകേണ്ട ആവശ്യമില്ല. കാരണം, ജിമ്മിലുള്ളവർ നിങ്ങളെ വഞ്ചിക്കും. നിങ്ങളോട് അനീതി കാണിക്കും–പഠ്‌ലാക്കർ പറഞ്ഞു.
















