ചായയ്ക്ക് സ്നാക്സ് ഒന്നുമില്ലേ ? എന്നാല്‍ ഞൊടിയിടയില്‍ ഒരു വെറൈറ്റി ഐറ്റം ഉണ്ടാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ റവ വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
റവ – ഒരു കപ്പ്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മുളകുപൊടി – മുക്കാല്‍ ടീസ്പൂണ്‍
കായപ്പൊടി – കാല്‍ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ഉരുളക്കിഴങ്ങ് – 2 ഇടത്തരം
സവാള – 2
കറിവേപ്പില – രണ്ട് തണ്ട്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് എടുക്കുക. റവയിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കായപ്പൊടി, ഉപ്പ് ഇവ ചേര്‍ക്കുക. വെള്ളം കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. ഉരുളക്കിഴങ്ങ്, സവാള, കറിവേപ്പില എന്നിവ റവയിലേക്ക് ചേര്‍ക്കുക. ഇത് നന്നായി കുഴച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി മാവ് പരത്തി തിളച്ച എണ്ണയില്‍ വറുത്ത് കോരുക. അധികം കരിയാതെ ബ്രൗണ്‍ നറമാകുമ്പോള് വറുത്ത് മാറ്റുക.
















