തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊന്‍കുന്നം പൊലീസ് കേസ് ഏറ്റെടുത്തു. തമ്പാനൂര്‍ പൊലീസ് ഇന്നലെയാണ് കേസ് പൊന്‍കുന്നം പൊലീസിന് കൈമാറിയത്.
ആരോപണവിധേയനായ നിധീഷ് മുരളീധരനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കേസില്‍ പീഡനത്തിനുള്ള വകുപ്പാണ് പൊലീസ് ചുമത്തിയത്. ഐപിസി 337ാം വകുപ്പ് ചുമത്താന്‍ കഴിഞ്ഞ ദിവസം പൊലീസിന് നിയമപദേശം ലഭിച്ചിരുന്നു.
ഇയാള്‍ക്കെതിരെ ഐപിസി 337ഉം ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്താമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ പ്രോസിക്യൂട്ടര്‍ മനു കല്ലമ്പള്ളിയാണ് നിയമോപദേശം നല്‍കിയത്. ബിഎന്‍എസ് 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാം.
















