എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ വിഭവങ്ങളും രുചികളും ഏവരും അന്വേഷിക്കുന്ന ഒന്നാണ്. അത്തരം വിഭവങ്ങളുടെ റെസിപ്പികൾ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. അത്തരത്തിൽ ഒരു ചട്നിയുടെ റെസിപ്പി പരിയപ്പെടാം. ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊപ്പം പരീക്ഷിക്കാവുന്നതാണിത്.
ചേരുവകൾ
തക്കാളി- 6 എണ്ണം
വെളുത്തുള്ളി- 8 അല്ലി
പച്ചമുളക്- 1 സ്പൂൺ
സവാള- 1
ഉപ്പ്
മുളകുപൊടി
മല്ലിയില
നാരങ്ങ നീര്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായതിനു ശേഷം നടുമുറിച്ച തക്കാളികൾ അതിലേയ്ക്ക് വച്ച് അടച്ചു വച്ചു വേവിക്കാം. അത് മറ്റൊരു പ്ലേറ്റിലേയ്ക്കു മാറ്റി തണുക്കാൻ വയ്ക്കാം. അതേ പാനിലേയ്ക്ക് വെളുത്തുള്ളി അരിഞ്ഞതു ചേർത്ത് വേവിക്കാം.തക്കാളി തണുത്തതിനു ശേഷം അതിൻ്റെ തൊലി കളഞ്ഞെടുക്കാം. ഇത് വെളുകത്തുള്ളിയിലേയ്ക്കു ചേർത്ത് ഉടച്ചെടുക്കാം. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, മല്ലിയില തുടങ്ങിയവ ചേർത്തിളക്കി യോജിപ്പിക്കാം. പച്ചക്കറികൾ വെന്തു വരുമ്പോൾ മുളകുപൊടി, നാരങ്ങ നീര്, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കാം. സ്വാദിഷ്ടമായ ചമ്മന്തി തയ്യാറായി, ഇനി ചൂടോടെ തന്നെ വിളമ്പി കഴിക്കാം.
















