കാബുള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാക് വ്യോമാക്രമണം. വെള്ളിയാഴ്ച വൈകിട്ടാണ് അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
പാകിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന് വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോടു പറഞ്ഞു. ആക്രമണത്തില്‍ പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്നും താലിബാന് വക്താവ് പറഞ്ഞു.
















