ഡയറ്റിലായിരിക്കുന്നവർ സാധാരണ ബ്രേക്ക്ഫാസ്റ്റിനൊപ്പം ഓട്സ് ചേർക്കാറുണ്ട്. എന്നാൽ അത് ഉച്ചഭക്ഷണമാക്കി മാറ്റിയാലോ? വെറുതെ പാലിൽ കുതിർത്തെടുക്കുന്നതിനു പകരം കുറച്ചു സ്പൈസിയായി അത് പാകം ചെയ്തെടുക്കാം.
ചേരുവകൾ
ഓട്സ്- 1/2 കപ്പ്
ചിയ വിത്ത്- 1 ടേബിൾസ്പൂൺ
തൈര്- 1 കപ്പ്
വെള്ളരി
കാരറ്റ്
ചെറുപയർ
ഉപ്പ്
ജീരകപ്പൊടി
മല്ലിയല
ജീരകം
പച്ചമുളക്
കറിവേപ്പില
നിലക്കടല
മത്തൻ വിത്ത്
തയ്യാറാക്കുന്ന വിധം
അര കപ്പ് ഓട്സിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ചിയ വിത്തും ഒരു കപ്പ് തൈരും ഒഴിക്കാം. ഇത് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വയ്ക്കാം. കാരറ്റ്, വെള്ളരി, ചെറുപയർ മുളപ്പിച്ചത് എന്നിവ ഒരു ബൗളിലെടുക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ജീരകപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. കുതിർത്തെടുത്ത് ഓട്സ് തൈര് മിശ്രിതം ഇതിൽ ഒഴിച്ചിളക്കാം. മുകളിൽ കുറച്ച് മല്ലിയില കൂടി ചേർക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് ജീരകം ചേർക്കാം. ഒപ്പം പച്ചമുളക്, കറിവേപ്പില, നിലക്കചല, മത്തൻ വിത്ത്, അൽപം കായപ്പൊടി എന്നിവ ചേർത്തു വറുക്കാം.ഇത് ബൗളിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം. ഇനി കഴിച്ചു നോക്കൂ.
















