ചോറിന് അച്ചാറും പപ്പടവും പോലെ ആണ് ചിലർക്ക് തൈര്. വെറുതെ ഉപ്പ് ചേർത്ത് തൈര ചോറിലേയ്ക്ക് ഒഴച്ച് കഴിക്കുന്നത് മടുപ്പിക്കില്ലേ? എങ്കിൽ അതിലേയ്ക്ക് കുറച്ച് സവാള അരിഞ്ഞതും മസാലകളും ചേർത്ത് ഒരു സ്പെഷ്യൽ വിഭവമാക്കി മാറ്റിയാലോ?. ഒരുപാട് കറികൾക്കു തുല്യമാണ് ഈ ഒരെണ്ണം. അച്ചാറും പപ്പടവും ഈ മസാലത്തൈരും ഉണ്ടെങ്കിൽ ഇനി ഉച്ചയൂണ് കേമമാകും.
ചേരുവകൾ
വെണ്ണ
വെളുത്തുള്ളി
സവാള
ജീരകം
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
ഉപ്പ്
തൈര്
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെണ്ണ ചേർത്ത് ഉരുക്കാം.ചൂടായതിനു ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞതു ചേർത്തു വേവിക്കാം.ശേഷം സവാള കട്ടി കുറച്ച അരിഞ്ഞതു ചേർത്തു വഴറ്റാം.സവാള നന്നായി വെന്തു കഴിയുമ്പോൾ കുറച്ച് ജീരകം ചേർക്കാം.ഒപ്പം ഒരു നുള്ള് മഞ്ഞൾപ്പൊടി, എരിവിനനുസരിച്ച് മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്തിളക്കി നോക്കാം.മസാലയുടെ പച്ചമണം മാറി വരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർക്കാം. ഇതിലേയ്ക്ക് തൈര് ഒഴിക്കാം.ഇത് ഇളക്കി യോജിപ്പിച്ചതിനു ശേഷം മുകളിൽ മല്ലിപ്പൊടി ചേർക്കാം. ഇനി ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
















