പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയാണ്. അപ്പോൾ ചെറുപയർ കൊണ്ട് ഒരു സാലഡ് ഉണ്ടാക്കിയാലോ. ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അസിഡിറ്റി. ഇതില്ലാതെ ആക്കാൻ മുളപ്പിച്ച പയറിലെ പോഷകങ്ങൾ സഹായിക്കുന്നു. അപ്പോൾ ഒരു ഹെൽത്തി സാലഡ് ആവാം.
ചേരുവകൾ
ചെറുപയർ മുളപ്പിച്ചത് ഒന്ന്
കുക്കുംബർ 1
സവോള ഒന്ന്
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി ഒരു കഷണം
ഉപ്പ് പാകത്തിന്
കുരുമുളക് പൊടി ഒരു കാൽ സ്പൂൺ
ജീരക പൊടി ഒരു കാൽ ടീസ്പൂൺ
ചെറുനാരങ്ങ ഒന്ന്
തയ്യാറാക്കുന്ന വിധം
ആദ്യം ചെറുപയർ മുളപ്പിക്കുക. ചെറുപയർ, സവാള, കുക്കുംബർ, ഇഞ്ചി, കുരുമുളകുപൊടി, ജീരകപ്പൊടി, ഉപ്പ് എല്ലാം നന്നായി മിക്സ് ചെയ്യുക.അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞു ചേർക്കുക.നല്ലൊരു ഹെൽത്തി സാലഡാണ്. നമ്മളെ വളരെ ശാന്തമായി ഇരിക്കാൻ സഹായിക്കുന്ന ഒരു വണ്ടർഫുൾ സാലഡ്.
















