അവിയലും പാസ്തയും ചെമ്മീനും ചേർത്ത് ഒരു ഫ്യൂഷന്‍ തയ്യാറാക്കിയാലോ ? ഇതിനായി ആദ്യം തന്നെ അവിയലിന്‍റെ കഷ്ണങ്ങള്‍ എല്ലാം തന്നെ അരിഞ്ഞുവയ്ക്കുന്നു.
ഇത് വെളിച്ചെണ്ണയില്‍ ഒരു ചട്ടിയിലേക്കിട്ടു മഞ്ഞളും തേങ്ങാപ്പാലും ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് വേവിക്കുന്നു. ഇതിലേക്ക് ചെമ്മീന്‍ കൂടി ചേര്‍ത്ത് വേവിക്കുന്നു. എന്നിട്ട്, പാസ്ത കൂടി ചേര്‍ത്ത് വീണ്ടും വേവിക്കുന്നു.
അവിയലിന് വേണ്ട തേങ്ങ റെഡിയാക്കുകയാണ് പിന്നീട് ചെയ്യുന്നത്. തേങ്ങയില്‍, ജീരകം, മഞ്ഞള്‍, ഇഞ്ചി, ഉള്ളി, കാന്താരി മുതലായവ ചേര്‍ത്ത് ഒതുക്കിയെടുക്കുന്നു.
ഈ തേങ്ങ ചട്ടിയിലേക്ക് വിതറുന്നു. ഇത് വീണ്ടും ഇളക്കി വേവിക്കുന്നു. വെന്ത ശേഷം ഇതിനു മുകളിലേക്ക് കറിവേപ്പില വയ്ക്കുന്നു. അല്‍പ്പം വെളിച്ചെണ്ണ കൂടി ഒഴിച്ചാല്‍ ഈ വിഭവം റെഡി!
















