കണ്ണൂർ: കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ പ്രചരിച്ച ആത്മകഥാ വിവാദം പരിഹാസത്തിനുള്ള ശ്രമമായിരുന്നു എന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ.
നവംബർ മൂന്നിന് പുറത്തിറങ്ങുന്ന ആത്മകഥയിൽ രാഷ്ട്രീയ വിവാദങ്ങൾക്കുള്ളതൊന്നും ഉണ്ടാകില്ലെന്നും ഇ.പി തറപ്പിച്ചു പറയുന്നു. ഇതാണെന്റെ ജീവിതം എന്ന പേരിൽ മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ടി.പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്യുക.
വർഷങ്ങൾക്ക് മുൻപ് കണ്ണൂർ മൊറാഴയിൽ ഡിവൈഎഫ്‌ഐ പരിപാടിയിൽ നടത്തിയ പരാമർശങ്ങൾ ഓർത്തെടുത്താണ് മാസങ്ങൾക്ക് മുൻപത്തെ ആത്മകഥാ വിവാദത്തിന് ഇ.പി. ജയരാജൻ മറുപടി പറഞ്ഞത്.
















