ഡൽഹിയിൽ എം പി മാരുടെ വസതിയിൽ തീപ്പിടുത്തം. ബ്രഹ്മപുത്ര ഫ്ലാറ്റ്സിലാണ് തീപിടുത്തമുണ്ടായത്.
പാർലമെന്റിൽ നിന്നും 200 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് തീപിടുത്തം. രാജ്യസഭ എംപിമാർക്ക് അനുവദിച്ചതാണ് കെട്ടിടം. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പാർക്കിങ്ങിൽ നിന്നാണ് തീ പടർന്ന് പിടിച്ചത്. മൂന്ന് ഫ്ലാറ്റുകളിലേക്ക് പടരുകയായിരുന്നു. നിലവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബാൽക്കെണി പൂർണമായി കത്തി നശിച്ചു. എം.പി മാർ മാത്രം താമസിക്കുന്ന ഫ്ലാറ്റുകളാണിത്. പാർലമെൻ്റ് സമ്മേളന കാളയളവ് അല്ലാത്തതിനാൽ എം.പി മാരിൽ പലരും സ്ഥലത്തില്ലായിരുന്നു. ഫയർഫോഴ്സ് എത്താൻ വൈകിയെന്ന ആക്ഷേപം ഉയർന്നു. 30 മിനിറ്റോളം വൈകിയാണ് ഫയർ ഫോഴ്സ് എത്തിയതെന്നാണ് പരാതി.
കേരളത്തിൽ നിന്നുള്ള നാല് എംപിമാർ ഇവിടെ താമസിക്കുന്നുണ്ട്. ജോസ് കെ മാണി, ജെബി മേത്തർ, പിപി സുനീർ, ഹാരിസ് ബീരാൻ എന്നിവരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള എംപിമാർ.
















