കണ്ണൂര്‍: കെപിസിസി പുനഃസംഘടനയില്‍ നേതാക്കള്‍ക്കിടയിലെ അതൃപ്തി പരസ്യമായി പുറത്തുവരുന്നതിനിടെ പരിഹാസ രൂപേണ പ്രതികരിച്ച് കെ സുധാകരന്‍ എം പി.
പുനഃസംഘടനയില്‍ തൃപ്തനാണെന്ന് പ്രതികരിച്ച കെ സുധാകരന്‍ ഇത്രയും തൃപ്തി മുന്‍പ് ഉണ്ടായിട്ടില്ലെന്നും പരിഹാസ രൂപേണ പ്രതികരിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുനഃസംഘടനാ വിവാദങ്ങളില്‍ കൂടുതല്‍ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല. കെപിസിസി പുനഃസംഘടനയില്‍ കണ്ണൂരില്‍ നിന്നും സുധാകര വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തത് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രതികരണം.
















