ആ ചിരിയും, ചിരിക്കിടയിലൂടെ പറഞ്ഞ മതരാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്യേണ്ടത്. പറയുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടിമുടി മറച്ചിരിക്കുന്ന കന്യാ വസ്ത്രവും അതിനുള്ളില്‍ നിന്നു വരുന്നതും കൃത്യമായ മതരാഷ്ട്രീയമാണെന്നു പറയാതെ വയ്യ. എന്തിനാണ് സ്വന്തംമത വസ്ത്രം അണിഞ്ഞുകൊണ്ട് സമൂഹത്തിനു മുമ്പില്‍ വിദ്യാര്‍ത്ഥികളുടെ മത വസ്ത്രത്തെ ചോദ്യം ചെയ്യുന്നത്. പഠിക്കാനെത്തുന്നവരേക്കാള്‍ കൂടുതല്‍ ഉര്‍ന്ന ചിന്ത പഠിപ്പിക്കാന്‍ നില്‍ക്കുന്നവര്‍ക്കുണ്ടാകേണ്ടതല്ലേ. അതോ, മതം പഠിപ്പിച്ച വഴിയേ സഞ്ചരിക്കുന്നവര്‍ക്ക് മറ്റു മതങ്ങളോടുള്ള അസഹിഷ്ണുതയാണോ പള്ളുരുത്തി ക്രിസ്ത്യന്‍ മിഷണറി സ്‌കൂളിലെ പ്രിന്‍സിപ്പാളിലൂടെ പുറത്തു വന്നത്. നോക്കൂ, ഒരു വിദ്യാര്‍ത്ഥിനി തട്ടം ഇട്ടതിന് വിദ്യാഭ്യാസം നിഷേധിക്കുന്നിടത്തേക്ക് എത്തിച്ച മതം ഏതാണ്.
സമാധാനത്തിനും, സഹവര്‍ത്തിത്വത്തിനും, മനുഷ്യനും വേണ്ടി മരിച്ച യേശുക്രിസ്തുവിന്റെ പരിചാരകരാണോ ഇവര്‍. അഥോ ആ മതത്തിന്റെ വിഷം വമിപ്പിക്കുന്ന വസ്ത്രധാരികളോ. വിദ്യയെ അഭ്യാസമായി കാണുന്നതിന്റെ ഫലമാണ് ഇന്നലെ മാധ്യമങ്ങളിലൂടെ ആ കന്യാ സ്ത്രീ കാട്ടിയതെന്നേ പറയാനുള്ളൂ. സ്‌കൂളിന്റെ നിയമാവലിയില്‍ കുട്ടിയോട് പുറത്തു നില്‍ക്കാന്‍ പറഞ്ഞിരിക്കുന്നു. മതത്തിന്റെ നിയമാവലിയില്‍ ജീവിക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റാണ് ഇത് ചെയ്തതെന്ന് പറയാതെ വയ്യ. കുട്ടിക്ക് തട്ടം ഇടാന്‍ അനുവാദമില്ല എന്ന് നിയമത്തില്‍ പറയുന്നില്ല എന്നത് വ്യക്തമാണ്. എന്നാല്‍, വിദ്യാര്‍ത്ഥിയുടെ തട്ടം മാത്രമാണോ ചോദ്യം ചെയ്യപ്പെടേണ്ടത്. പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും അത് ബാധകമാകേണ്ടതല്ലേ.
എന്നാല്‍, ഈ വിഷയത്തെ രാഷ്ട്രീയമായും മാതപരമായും, വര്‍ഗീയതയുടെ വിഷം ചേര്‍ത്തും വിപുലീകരിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. അവരെല്ലാം, വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടം വരെയും നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ വിവാദമായി കത്തിപ്പടര്‍ത്തുന്നവരാണെന്നേ പറയാന്‍ പറ്റൂ. അതിന്റെ തുടക്കമായിരുന്നു ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവും അറസ്റ്റും. അതിന്റെ ചൂട് കുറഞ്ഞതോടെ കൊച്ചി പള്ളുരുത്തിയിലെ ക്രിസ്ത്യന്‍ മിഷണറി സ്‌കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയതിനുള്ള ശിക്ഷയായി സ്‌കൂളില്‍ നിന്നും പുറത്താക്കിയ വിഷയം വന്നു. അത് വിവാദമാകേണ്ട കാര്യമൊന്നും പ്രാഥമികമായി ഇല്ലായിരുന്നുവെങ്കിലും നിലവിലെ വര്‍ഗീയ രാഷ്ട്രീയ സാധ്യതകള്‍ ആ വിഷയം കത്തിച്ചു. ഒരു വിദ്യാര്‍ത്ഥിനിയുടെ പഠനത്തിനുപരി മതമാണ് വലുതെന്ന് സ്ഥാപിക്കാനുള്ള ശ്രമം അവിടെയുണ്ടായി.
ഇതൊരു രാഷ്ട്രീയ ഗെയിം ആയിട്ടേ കാണാനാകൂ. കാരണം, രാഷ്ട്രീയത്തിന്റെ നിലനില്‍പ്പു പോലും മതത്തെയും വര്‍ഗീയതയെയും ചാരിയാണ്. അതുകൊണ്ടാണ് ആ കന്യാസ്ത്രീയുടെ ചിരിയെ വഷളന്‍ ചിരി എന്നുപറയാന്‍ തോന്നുന്നതും. സി.ബി.എസി.സി സ്‌കൂളായതു കൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സംരക്ഷണയും സ്‌കൂളിനുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ ബി.ജെ.പി ആര്‍.എസ്.എസ്. സംഘടനകള്‍ സ്‌കൂളിന് എല്ലാവിധ പിന്തുണയും നല്‍കുന്നു. ഇത് മനസ്സിലാക്കിയാണ് എസ്.ഡി.പി.ഐ സ്‌കൂളില്‍, കുട്ടിയുടെ വിഷയത്തില്‍ ഇടപെട്ടതും. എന്നാല്‍, അത് രാഷ്ട്രീയ വിഷയമായി മാറിയത്, ഹൈബി ഈഡന്‍ എം.പി. ഇടപെട്ടതോടെയാണ്.
പിന്നെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പും, മന്ത്രിയും ഇടപെട്ടു. കുട്ടിയുടെ മത സ്വാതന്ത്ര്യവും ഹിജാബും സംരക്ഷിക്കാന്‍ ശ്രമിച്ചു. അതിനെ തടയിട്ട് സ്‌കൂള്‍ മാനേജ്‌മെന്റ് ശക്തമായി നിന്നു. തുടര്‍ന്ന് കോടതിയിലേക്കു പോയി. ഇതിനിടയില്‍ കുട്ടിയുമംായും, കുടുംബവുമായും, സ്‌കൂളുമായും ചര്‍ച്ചകളും ഉപ ചര്‍ച്ചകളും നടന്നു. കുട്ടി സ്‌കൂളിന്റെ നോംസ് അനുസരിച്ച് പഠിക്കാമെന്നു വരെ തീരുമാനമായി. എന്നാല്‍, പിന്നീടത് മാറി. കുട്ടിയെ സ്‌കൂളില്‍ നിന്നും മാറ്റാനുള്ള തീരുമാനത്തിലേക്ക് രക്ഷിതാക്കള്‍ എത്തി. എന്നാല്‍, കുട്ടിയെ പഠിപ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞു. സ്‌കൂള്‍ യൂണിഫോം ഇട്ടു വന്നാല്‍, ആദ്യ ദിവസം കുട്ടിയെ കണ്ടതുപോലെത്തന്നെ ആയിരിക്കും പിന്നീടും കാണുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
എന്നാല്‍, കോടതിയില്‍ ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട് എതിര്‍ക്കാതെ വന്നതോടെ സ്‌കൂള്‍ മാനേജ്‌മെന്റ് പത്തി താഴ്ത്തി. പക്ഷെ, അപ്പോഴും കുട്ടിയുടെ പഠിത്തം എങ്ങനെ മുന്നോട്ടു പോകുമെന്നതാണ് വിഷയം. കുട്ടിയുടെ വിദ്യാഭ്യാസം മതത്തെ ആശ്രയിച്ചാണോ നില്‍ക്കുന്നതെന്ന് പറയേണ്ടത് ആരാണ്.
CONTENT HIGH LIGHTS;Krisanghi’s wicked laugh: Is that laugh of ridicule a sign of communalism?: Do virgin women also have accurate religious politics?
















