പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടപടി സ്വാഗതം ചെയ്ത കൊല്ലപ്പെട്ട സജിതയുടെ മക്കൾ.
പ്രതീക്ഷിച്ച വിധിയാണ് വന്നിരിക്കുന്നത്. പ്രതിക്ക് പരോൾ നൽകരുതെന്നും ഒരിക്കലും പുറത്തുവിടരുതെന്നും സജിതയുടെ മക്കൾ പറഞ്ഞു.
നെന്മാറ ഇരട്ടക്കൊലക്കേസിൽ ചെന്താമരക്ക് വധശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേസിൽ ഇനി മേൽക്കോടതിയെ സമീപിക്കുന്നില്ലെന്നും മക്കൾ വ്യക്തമാക്കി.
‘ഞങ്ങൾക്ക് ഭയവും ഭീഷണിയുമുണ്ട്. കോടതിയിൽ നിൽക്കുമ്പോൾ പോലും പേടിയുണ്ടായിരുന്നു. കോടതിയോടും സഹായിച്ചവരോടും നന്ദി’ എന്ന് മക്കൾ പ്രതികരിച്ചു.
















