കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റുഡിയോയുമായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്വി. സ്റ്റീഫന്‍ ദേവസ്വിയുടെ പുതിയ സംരംഭമായ എസ്.ഡി സ്‌കേപ്‌സ് സ്റ്റുഡിയോ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. വ്യവസായ മന്ത്രി പി.രാജീവ് രാവിലെ 11ന് ഉദ്ഘാടനം നിര്‍വഹിച്ചു. വൈകിട്ട് നടക്കുന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാലും മറ്റ് സിനിമ താരങ്ങളും മുഖ്യാതിഥികളാകും. നോര്‍ത്ത് കളമശ്ശേരി സുന്ദരഗിരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്റ്റുഡിയോ കേരളത്തിലെ ഏറ്റവും വിപുലീകരിച്ചതും വിശാലമായ സൗകര്യത്തോടെയുമാണ് ഒരുങ്ങുന്നത്. നാന്നൂറിന് മുകളില്‍ വാഹനങ്ങള്‍ക്കുള്ള വിശാലമായ പാര്‍ക്കിംഗ് സൗകര്യത്തോട് കൂടിയാണ് സ്റ്റുഡിയോ സജ്ജമായത്. ഒറ്റപ്പാലം, സുന്ദരഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്‌കേപ്‌സിന്റെ പ്രത്യേകത.
ഇവിടെ ഇന്‍ഡോര്‍ സ്റ്റുഡിയോ ഷൂട്ടുകള്‍ക്ക് പുറമേ വിവിധ ഇവന്റ് പരിപാടികള്‍, സിനിമ സീരിയല്‍ മേഖലയിലെ വ്യത്യസ്തമായ വിനോദ പരിപാടികള്‍, ലൈവ് ഷോകള്‍, ഫാഷന്‍ ഷോകള്‍, സംഗീത സദസ്, വിപുലമായ വിവാഹ റിസപ്ഷന്‍, കോര്‍പ്പറേറ്റ് ഇവന്‍സ്, തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപുലമായ ഇന്‍ഡോര്‍ സ്റ്റുഡിയോ സൗകര്യമാണ് എസ്.ഡി സ്‌കേപ്‌സിലൂടെ ഒരുങ്ങുന്നത്. പൂര്‍ണമായി ശീതീകരിച്ച സ്റ്റുഡിയോ ഒറ്റപ്പാലത്തില്‍ മൂവായിരത്തിലധികം സീറ്റിങ്ങ് കപ്പാസിറ്റിയും, സ്റ്റുഡിയോ സുന്ദരഗിരിയില്‍ സ്റ്റേജ് കഴിഞ്ഞ് 800 ലധികം സീറ്റിങ്ങ് കപ്പാസിറ്റിയിയും ഉള്‍ക്കൊള്ളുന്നു. കൂടാതെ ഗ്രീന്‍ റൂം, ക്യാന്റീന്‍ സൗകര്യം എന്നിവ ഒരുങ്ങും.
വിശാലമായ സ്റ്റുഡിയോ, ചിത്രീകരണം എളുപ്പമാകും
അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ഷൂട്ടിംഗ് സ്റ്റുഡിയോ ഒറ്റപ്പാലം ചിത്രീകരണലോകത്തിന് പുതിയ അനുഭവം സമ്മാനിക്കും. 17,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള സ്റ്റുഡിയോ ആധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്. 147 അടി നീളവും 120 അടി വീതിയുമുള്ള ഈ സ്റ്റുഡിയോയ്ക്ക് 40 അടി ഉയരത്തിലുള്ള വിപുലമായ സൗകര്യം ഒരുങ്ങുന്നു. ചുമരുകളില്‍ 25 കിലോ ഭാരമൂല്യമുള്ള റിഗ്സ് ഘടിപ്പിക്കാവുന്ന ശേഷിയുണ്ട്. കൂടാതെ ഫാഷന്‍ ഷോകള്‍ സംഘടിപ്പിക്കുമ്പോള്‍ വലിയ കാറ്റ്വാക്ക് സൗകര്യവും ഒരുങ്ങുന്നു.
മെഗാ പ്രൊഡക്ഷനുകള്‍ നടത്താന്‍ കേരളത്തില്‍ മറ്റെങ്ങും പോകേണ്ടതില്ല. സ്റ്റുഡിയോയുടെ പിന്‍ഭാഗത്തേക്ക് ട്രക്കുകള്‍ നേരിട്ട് പ്രവേശിക്കാവുന്ന സംവിധാനം, അഞ്ച് മേക്കപ്പ് റൂമുകള്‍, 1 സ്വകാര്യ മുറി, ഒന്‍പത് ശൗചാലയം, സ്റ്റോര്‍ റൂം, ലോബി & പ്രീ-ഫങ്ഷന്‍ ഏരിയ എന്നിവ സ്റ്റുഡിയോയുടെ പ്രത്യേക്തകളാണ്. ചിത്രീകരണത്തിനും, ലൈവ് ഷോകള്‍ക്കും, പരസ്യങ്ങള്‍ക്കുമായി വിശാലമായ അവസരങ്ങള്‍ സ്റ്റുഡിയോ സമ്മാനിക്കും.
CONTENT HIGH LIGHTS;SD Scapes to become Kerala’s largest indoor studio; Stephen Devaswi’s new venture launched; Mohanlal as chief guest
















