തൃശ്ശൂര്‍: കെപിസിസി വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനചടങ്ങില്‍ കെ മുരളീധരന്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാനായി കെ മുരളീധരന്‍ ഗുരുവായൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് തിരിച്ചു.
കാര്‍ മാര്‍ഗ്ഗമാണ് പുറപ്പെട്ടിരിക്കുന്നത്. ഏഴ് മണിയോടെയാവും കെ മുരളീധരന്‍ പരിപാടിക്കെത്തുക. നേതൃത്വം ഇടപെട്ട് ഇടഞ്ഞുനിന്ന കെ മുരളീധരനെ അനുനയിപ്പിക്കുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും നേരിട്ട് കെ മുരളീധരനെ വിളിച്ച് സംസാരിക്കുകയായിരുന്നു.
















