അതിർത്തിയിൽ വെടിനിർത്താൻ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയായി. ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ദോഹയിൽ നടന്ന നിർണ്ണായക ചർച്ചയിലാണ് വെടിനിർത്താൻ ധാരണയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരാനും തീരുമാനമായി. സംഘർഷം രൂക്ഷമായതോടെയാണ് ദോഹയിൽ ഒത്തുതീർപ്പ് ചർച്ചകൾ നടന്നത്.
താലിബാന്‍ സർക്കാർ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നതായി ആരോപിച്ചാണ് അതിർത്തി പ്രദേശങ്ങളിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. സംഘർഷത്തിൽ ഇരുഭാഗത്തും ആൾനാശമുണ്ടായി.
















