സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇത് പ്രകാരം 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇവിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് വരെ സാധ്യതയുണ്ട്.
ഇടുക്കി, എറണാകുളം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ.
















