എത്ര ഇട്ടാലും കട്ടൻ ചായ അങ്ങോട്ട് ശെരിയാകുന്നില്ല എന്ന പരാതിയുണ്ട്. എല്ലാത്തിനും ഓരോ പരുവം ഉണ്ട്. ആ പരുവം തെറ്റിയാൽ കട്ടൻ കുളമാകും. ഒരു ഗ്ലാസ് കട്ടൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. കൂടുതൽ വേണമെങ്കിൽ അനുപാതം കൂട്ടിയാൽ മതിയാകും.
ചേരുവകൾ
വെള്ളം – 1 ഗ്ലാസ്
തേയില – കാൽ സ്പൂൺ
പഞ്ചസാര – 1 സ്പൂൺ
പട്ട, ഗ്രാമ്പൂ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ എടുത്ത് വെച്ചിരിക്കുന്ന വെള്ളം നന്നായി തിളയ്പ്പിക്കാൻ വെയ്ക്കുക. അതിലേക്ക് പട്ട, ഗ്രാമ്പൂ എന്നിവ ചേർത്ത് കൊടുക്കുക. ഇവ നന്നായി വെട്ടി തിളയ്ക്കുമ്പോൾ പഞ്ചസാര ഇട്ട് കൃത്യം രണ്ട് മിനിറ്റ് തിളപ്പിക്കുക. ശേഷം തേയില ഇട്ട് അരിക് തിളയ്ക്കുമ്പോൾ ഓഫ് ചെയ്ത് കുടിക്കാം.
















