രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യുന്ന ചില കാര്യങ്ങള്‍ പൂര്‍ണമായും നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
എന്തൊക്കെയാണ് നിങ്ങള്‍ ഒഴിവാക്കേണ്ട ദുശീലങ്ങള്‍ എന്ന് നോക്കാം.
ഉറക്കം എഴുന്നേറ്റയുടനെ ഫോണ്‍ നോക്കുന്നത് നമ്മുടെ ശീലമാണ്. രാവിലെ കണ്ണു തുറന്നാല്‍ തന്നെ സോഷ്യല്‍ മീഡിയയോ ഇമെയിലുകളോ നോക്കുന്നതാണ് നമ്മുടെ ശീലം. ഇങ്ങനെ ചെയ്യുന്നതു നിങ്ങളുടെ മസ്തിഷ്‌കത്തിന് അത്രനല്ല. ഫോണില്‍ നിന്നുള്ള പലകാര്യങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനും ഉത്കണ്ഠക്കും ഇടയാക്കും. ഇത് ക്രമേണ നിങ്ങളുടെ മാനസികാവസ്ഥ തകരാറിലാക്കും. അതിനാല്‍ എഴുന്നേറ്റ് ഒരു പത്ത് പതിനഞ്ചു മിനിറ്റിന് ശേഷം മാത്രം ഫോണ്‍ നോക്കുക.
ഉറക്കം എഴുന്നേറ്റയുടന്‍ ചായയോ കോഫിയോ കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. കാരണം രാത്രി വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേല്‍ക്കുന്ന നിങ്ങളില്‍ നിര്‍ജലീകരണമുണ്ടാകും. എഴുന്നേറ്റ സമയം വെള്ളം കുടിക്കുന്നതിനു പകരം കോഫിയോ ചായയോ കുടിക്കുന്നതു വഴി നിര്‍ജലീകരണം വര്‍ധിക്കും. കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് ഇതിന് കാരണം. കോഫി ഇങ്ങനെ വെള്ളത്തിന് മുമ്പ് ശരീരത്തില്‍ എത്തുന്നത് ശരീരത്തിന് ക്ഷീണമുണ്ടാക്കാന്‍ കാരണമാകുന്നു. വിശപ്പില്ലായ്മയും ഉണ്ടാക്കും. അതേസമയം വെള്ളം കുടിക്കുന്നതു വഴി ഊര്‍ജ്വസ്വലതയോടെ ഒരു ദിവസം തുടങ്ങാന്‍ നിങ്ങള്‍ക്ക് കഴിയും.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതാണ് മറ്റൊരു പ്രധാന കാരണം. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം ഉണ്ടാക്കുകയും ചെയ്യും. എഴുന്നേറ്റ് രണ്ടു മണിക്കൂറിനുള്ളില്‍ നിങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് വിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടും.
ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കാത്തതാണ് മറ്റൊരു കാരണം. രാവിലെ വ്യായാമം ചെയ്യുന്നതു വഴി ഹൃദ്രോഗം, പലവിധം കാന്‍സറുകള്‍, പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങി പലവിധരോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഒരുപരിധി വരെ രക്ഷനേടാം. വ്യായാമം ഇല്ലാത്ത ശരീരത്തില്‍ രക്തചംക്രമം ദുര്‍ബലമാകുന്ന അവസ്ഥയുണ്ടാവുകയും ഇതിന്റെ ഭാഗമായി എന്‍ഡോഫിന്‍ നില താഴുകയും ചെയ്യും. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ തകിടം മറിക്കും. രാവിലെ എഴുന്നേറ്റ ഉടനെ വ്യായാമം ചെയ്ത് ശീലിക്കുക. അല്ലാത്തപക്ഷം നിങ്ങളില്‍ സമ്മര്‍ദം ഏറും.
അലാം സ്‌നൂസ് ചെയ്യുന്നതാണ് മറ്റൊരു കാരണം. സ്‌നൂസ് ചെയ്യുമ്പോള്‍ ശരീരം വീണ്ടും ഉറക്കത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയും പൂര്‍ത്തിയാകാത്ത ഉറക്കം നിങ്ങളെ ആ ദിവസം മുഴുവന്‍ കൂടുതല്‍ ക്ഷീണിതരാക്കുകയും മന്ദഗതിയിലാക്കുകയും ചെയ്യും. ഉണര്‍ന്നയുടനെ 15മിനിറ്റ് സുര്യപ്രകാശം ഏല്‍ക്കുക. ഇത് നിങ്ങളുടെ സര്‍ക്കാഡിയന്‍ റിഥം ക്രമീകരിക്കാനും ഉന്മേഷം നല്‍കാനും സഹായിക്കും.
content highlight: Morning Routine
















