പലപ്പോഴും പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കാൻ താത്പര്യമില്ലാത്തവരാണ് ഏറെ ആളുകളും. സാഹചര്യവും ശീലങ്ങളുമാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിലുള്ള ചില തെറ്റുകളാണ് നമ്മുടെ ആരോഗ്യത്തെ പാടെ നശിപ്പിക്കുന്നതെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ട്രാൻസ്പ്ലാൻറ് ആൻഡ് റോബോട്ടിക് യൂറോളജിസ്റ്റായ ഡോ. വെങ്കട്ട് സുബ്രഹ്മണ്യം. അവ എങ്ങനെ ആരോഗ്യത്തെ ബാധിക്കുമെന്നും നോക്കാം.
- രാവിലെ വെള്ളം കുടിക്കാതിരിക്കുക
ഉരക്കത്തിന് ശേഷം എഴുന്നേൽക്കുമ്പോൾ, ശരീരത്തിലും വൃക്കകളിലും നേരിയ തോതിൽ നിർജ്ജലീകരണം സംഭവിക്കുന്നു. അതിനാൽ രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. കാപ്പിയോ ചായയോ കുടിക്കുന്നതിനുപകരം കുറഞ്ഞത് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക.
- മൂത്രം പിടിച്ചുവയ്ക്കുക
ഒരു രാത്രി മുഴുവൻ മൂത്രം പോകാതിരുന്നിട്ട്, രാവിലെയും പിടിച്ചുവയ്ക്കുന്നത് ഗുരുതര പിഴവാണ്. അതിനാൽ രാവിലെ ഒരിക്കലും മൂത്രമൊഴിക്കാതിരിക്കരുത്.
- വേദനസംഹാരികൾ വെറുംവയറ്റിൽ കഴിക്കുന്നു
വെറും വയറ്റിൽ വേദനസംഹാരികൾ കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണശേഷം സമയമെടുത്ത് ആവശ്യത്തിന് വെള്ളം കുടിച്ചശേഷം അവ കഴിക്കുക.
- വ്യായാമത്തിന് ശേഷം
രാവിലെ വ്യായാമത്തിന് ശേഷം വെള്ളം കുടിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വെള്ളം നിങ്ങളുടെ വൃക്കകളെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും നിർജ്ജലീകരണം മൂലമുണ്ടാകുന്ന സമ്മർദ്ദം തടയുകയും ചെയ്യുന്നു.
- പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വലിയ തെറ്റാണ്. ഇതുമൂലം പലപ്പോഴും ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് അധിക സോഡിയം ഉല്പാദനത്തിന് കാരണമാകുകയും നിങ്ങളുടെ വൃക്കകളെ നശിപ്പിക്കുകയും ചെയ്യുന്നു.
content highlight: Habits
















