കെഎഫ്സി ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ചിക്കൻ വറുത്ത് മയണൈസും സോസുമുക്കി കഴിക്കുമ്പോൾ കിട്ടുന്ന ആ ഫീലാണ് KFC യെ വ്യത്യസ്തമാക്കുന്നത്. പെട്ടിക്കടയിൽ തുടങ്ങിയ ഈ വൻ വ്യവസായ സാമ്രാജ്യം ആരംഭിച്ചത് കേണൽ സാൻഡേഴ്സ് എന്ന 65 കാരനാണ്. കെഎഫ്സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കെന്റക്കി ഫ്രൈഡ് ചിക്കന്റെ കഥ അതിജീവനത്തിന്റേതാണ്. ജീവിത പരീക്ഷയിൽ തോറ്റു പോകാതെ അധ്വാനിച്ചതിന്റെ അനന്തരഫലമെന്ന് വേണമെങ്കിൽ പറയാം.
കെന്റക്കി ഫ്രൈഡ് ചിക്കന്റെ കഥ ഇങ്ങനെ;
1890 സെപ്റ്റംബർ 9 ന് ഇന്ത്യാനയിൽ ജനിച്ച സാൻഡേഴ്‌സ് പിതാവിന്റെ മരണശേഷം പാചകം പഠിക്കാൻ തുടങ്ങി. അന്ന് സാൻഡേഴ്‌സിന് ആറ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്‌കൂൾ പഠനം ഉപേക്ഷിച്ച അദ്ദേഹം സൈന്യത്തിൽ ചേർന്നു, പക്ഷേ 17 വയസ്സ് തികയുന്നതിന് മുമ്പ് യുഎസ് ആർമിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. അലബാമയിൽ എഞ്ചിനുകളിൽ നിന്ന് ആഷ് പാൻ വൃത്തിയാക്കുന്ന ജോലിയായിരുന്നു ആദ്യം ചെയ്തിരുന്നത്. പിന്നീട്, ജാസ്പറിനും ഷെഫീൽഡിനും ഇടയിലുള്ള റൂട്ടിൽ ഫയർമാനായി. എന്നാൽ അനുസരണക്കേട് ആരോപിച്ച് അദ്ദേഹത്തെ പിരിച്ചുവിട്ടു. ഒടുവിൽ, 30-ാം വയസ്സിൽ അദ്ദേഹം തന്റെ സ്റ്റാർട്ടപ്പ് ആരംഭിച്ചു. ഒഹായോ നദിക്ക് കുറുകെ ഒരു ഫെറി ബോട്ട് സർവീസായിരുന്നു അത്. എന്നാൽ ഒരു പാലത്തിന്റെ നിർമ്മാണം അതിന് വെല്ലുവിളിയായി.
പിന്നീട്, കെന്റക്കിയിലെ നിക്കോളാസ്‌വില്ലയിലുള്ള സ്റ്റാൻഡേർഡ് ഓയിൽ ഗ്യാസ് സ്റ്റേഷന്റെ ചുമതല സാൻഡേഴ്‌സ് ഏറ്റെടുത്തു. 1930-ൽ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് അടച്ചുപൂട്ടി. അതേ വർഷം തന്നെ, അദ്ദേഹം തന്റെ രണ്ടാമത്തെ സർവീസ് സ്റ്റേഷൻ തുറന്നു. അവിടെ അദ്ദേഹം ട്രക്ക് ഡ്രൈവർമാർക്ക് വീട്ടിൽ നിർമ്മിച്ച ചിക്കൻ വിൽക്കാൻ തുടങ്ങി. ഇത് സാൻഡേഴ്‌സിന് ലാഭം നൽകി. രണ്ടാം ലോകമഹായുദ്ധം സാൻഡേഴ്‌സിന്റെ ബിസിനസിനും തടസമുയർത്തി. 1939 നവംബറിൽ സാൻഡേഴ്‌സ് കോർട്ടും കഫേയും കത്തിനശിച്ചു. 1956-ൽ, അറുപതുകളിൽ സ്വയം വികസിപ്പിച്ചെടുത്ത ചിക്കൽ രുചിക്കൂട്ടുമായി ഹോട്ടൽ ശൃംഖല തുടങ്ങാൻ ആഗ്രഹിച്ചെങ്കിലും പണം മുടക്കാൻ ആരും പണമുടക്കാൻ തയ്യാറായില്ല. രണ്ടു വർഷം സ്വന്തം കാറിൽ കിടന്നുറങ്ങിയും ആയിരത്തിലേറെ ആളുകളെ സമീപിച്ചും ഒടുവിൽ അറുപത്തിയഞ്ചാം വയസിൽ അദ്ദേഹം തന്റെ സ്വപ്നം സാക്ഷാത്കരിച്ചു.
KFC യിലേക്ക്
1952-ൽ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റിയിൽ വെച്ച് അദ്ദേഹം തന്റെ ആദ്യത്തെ കെന്റക്കി ഫ്രൈഡ് ചിക്കൻ ഫ്രാഞ്ചൈസി സ്വന്തമാക്കി, ബ്രാൻഡിന്റെ യാത്രയ്ക്ക് തുടക്കം കുറിച്ചു. പിന്നീട്, കേണൽ സാൻഡേഴ്‌സ് കമ്പനി ഒരു കൂട്ടം നിക്ഷേപകർക്ക് 2 മില്യൺ യുഎസ് ഡോളറിന് വിൽക്കാൻ തീരുമാനിച്ചു. 1970ൽ കെന്റക്കി ഫ്രൈഡ് ചിക്കൻ – കെഎഫ്‌സി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് 48 രാജ്യങ്ങളിലായി 3,000 ഔട്ട്‌ലെറ്റുകളായി കെഎഫ്സി വ്യാപിച്ചു. 66 വയസ്സുള്ളപ്പോൾ സാൻഡേഴ്‌സിന് യുകെ, കാനഡ, ജമൈക്ക, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ വിദേശ ഫ്രാഞ്ചൈസികൾ ഉൾപ്പെടെ ഏകദേശം 600 സ്ഥലങ്ങളിൽ ബിസിനസുകൾ ഉണ്ടായിരുന്നു. ഇന്ന്, 118 രാജ്യങ്ങളിലായി 20,000 കെഎഫ്‌സി ഔട്ട്‌ലെറ്റുകൾ ഉണ്ട്.
content highlight: KFC
















