ഏഷ്യാ കപ്പിൽ ഇന്ത്യയുടെ അഭിമാനം കാത്ത താരമാണ് വരുൺ ചക്രവർത്തി. സ്പിന്നറായ വരുണിന്റെ മാസ്മരിക പ്രകടനം, ടീമിനുവേണ്ടി 7 വിക്കറ്റാണ് താരം നേടിയത്. ഇപ്പോഴിതാ അന്നത്തെ സംഭവങ്ങളെല്ലാം തുറന്ന് പറഞ്ഞ് വരുൺ രംഗത്ത് വന്നിരിക്കുകയാണ്. മത്സരത്തിന് തലേ രാത്രി മുഴുവൻ താൻ ഇരുന്ന് കരഞ്ഞെന്നും ഒരു ടൂർണമെൻ്റ് തുടങ്ങുമ്പോൾ എൻ്റെ തുടക്കം മോശമായിരിക്കുമെന്നും വരുൺ പറയുന്നു. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന അഭിമുഖ പരിപാടിയിലാണ് വെളിപ്പെടുത്തൽ.
വരുൺ പറയുന്നു;
ഒരു ടൂർണമെൻ്റ് തുടങ്ങുമ്പോൾ എൻ്റെ തുടക്കം മോശമായിരിക്കും. ഞാൻ രാത്രി മുഴുവൻ കരയും. നാളെ എന്ത് സംഭവിക്കുമെന്നറിയില്ലല്ലോ എന്നാവും എൻ്റെ ചിന്ത. എല്ലാ ടൂർണമെൻ്റിലും ഇത് നടക്കാറുണ്ട്. ഏഷ്യാ കപ്പിൻ്റെ സമയത്തും ഇത് സംഭവിച്ചു.
ഗുകേഷ് ചെസ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. കാൾസൺ ആണ് ഏറ്റവും മികച്ച താരമെന്ന് എല്ലാവർക്കുമറിയാം. അതുപോലെ ക്രിക്കറ്റിൽ ജസ്പ്രീത് ബുംറയാണ് മികച്ച താരം. ഒന്നാം നമ്പറിൽ ഞാനായിരിക്കും. പക്ഷേ, ഏറ്റവും മികച്ച താരം ബുംറയാണ്. പിന്നെ നരേനുണ്ട്, റാഷിദ് ഖാനുണ്ട്.
content highlight: Varun Chakravarthy
















