ദീപാവലി ഇതാ പടിവാതിൽക്കൽ എത്തി. ഒക്ടോബർ 20നാണ് ഈ വർഷത്തെ ദീപാവലി. പൂജയ്ക്കും പ്രാർഥനയ്ക്കും ദീപാവലിയിൽ വലിയ പങ്കുണ്ട്. ഇതിൽ തന്നെ പ്രധാനമാണ് സന്ധ്യാസമയത്ത് ലക്ഷ്മിദേവിയേയും ഗണേശ ഭാഗവാനെയും പൂജിക്കുന്നത്. ഈ ആരാധന വരും വർഷത്തേക്കുള്ള നമ്മുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും താക്കോൽ കൂടിയാണ്. ലക്ഷ്മി ഗണേശ പൂജ അതിന്റെ നിയമങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ചെയ്താൽ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും നിറയും എന്നാണ് വിശ്വാസം.
ഈ വർഷത്തെ ലക്ഷ്മി പൂജാ സമയം വൈകുന്നേരം 7 മണിക്കും എട്ടുമണിക്കും ഇടയിലാണ്. പൂജാ സമയത്ത് ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ലക്ഷ്മി ഗണേശ വിഗ്രഹങ്ങൾ എപ്പോഴും വടക്ക് ദിശയിലേക്ക് സ്ഥാപിക്കുക. അതുപോലെ പൂജിക്കുന്ന വ്യക്തി വടക്കോട്ട് അല്ലെങ്കിൽ കിഴക്കോട്ട് അഭിമുഖമായി ഇരിക്കുക. ദീപാവലി സമയത്ത് പൂജയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ നെയ്യോ അല്ലെങ്കിൽ നല്ലെണ്ണയോ മാത്രം ഉപയോഗിക്കുക. ആരതി ഉഴിയാനായി കർപ്പൂരം ഉപയോഗിക്കുക. പൂജ വേളയിൽ ദേവതകൾക്ക് പൂക്കൾ, മാലകൾ, നിവേദ്യങ്ങൾ എന്നിവയും സമർപ്പിക്കണം. കളിമണ്ണിൽ നിർമ്മിച്ച ലക്ഷ്മി ഗണേശ വിഗ്രഹങ്ങൾ ഉപയോഗിക്കുക. ലക്ഷ്മിയുടെയും ഗണേശന്റെയും പ്രത്യേകം നിർമ്മിച്ച വിഗ്രഹങ്ങൾ വാങ്ങിക്കുക. ഒന്നിച്ച് ഉള്ളത് വാങ്ങിക്കരുത്.
ലക്ഷ്മിദേവി ചുവപ്പു നിറത്തിലുള്ള വസ്ത്രം ധരിച്ച് താമരയിലിരിക്കുന്ന വിഗ്രഹം വാങ്ങിക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ, ശ്രീയന്ത്രം, കൗരി, ഗോമതി ചക്രം എന്നിവ ദേവിയുടെ ആരാധനയിൽ സൂക്ഷിക്കണം. ഇതിനുശേഷം, പ്രദോഷ കാലഘട്ടത്തിലെ ശുഭകരമായ സമയത്ത്, ലക്ഷ്മി ദേവിയെ ആരാധിക്കുകയും ആചാരങ്ങൾ അനുസരിച്ച് ആരതി നടത്തുകയും ചെയ്യുക.
content highlight: Lakshmi Ganesha Pooja
















